Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെൻകുമാർ കേസ്​:​ സർക്കാറിന്​ 5,000 രൂപ പിഴ ചുമത്തിയ ഉത്തരവ്​ ഹൈകോടതി സ്​റ്റേ ചെയ്​തു

text_fields
bookmark_border
സെൻകുമാർ കേസ്​:​ സർക്കാറിന്​ 5,000 രൂപ പിഴ ചുമത്തിയ ഉത്തരവ്​ ഹൈകോടതി സ്​റ്റേ ചെയ്​തു
cancel

കൊച്ചി: മുൻ ഡി.ജി.പി ടി.പി. സെൻകുമാറി​​െൻറ അപേക്ഷയിൽ തീരുമാനം വൈകിച്ചതിന്​ സർക്കാറിന്​ 5,000 രൂപ പിഴ ചുമത്തിയ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (സി.എ.ടി) ഉത്തരവ്​ ഹൈകോടതി സ്​റ്റേ ചെയ്​തു.

ഡി.ജി.പിയായിരിക്കെ 2016 ജൂൺ ഒന്നുമുതൽ 2017 ജനുവരി ഒന്നുവരെ എടുത്ത അവധി അർധ വേതനാവധിയായി കണക്കാക്കി ആനുകൂല്യം നൽകാൻ സെൻകുമാർ സർക്കാറിന് നൽകിയ അപേക്ഷയിൽ നടപടിയെടുക്കാതിരുന്നതി​​െൻറ പേരിൽ സി.എ.ടി പുറപ്പെടുവിച്ച​ ഉത്തരവ്​ ചോദ്യംചെയ്​ത്​ സർക്കാർ നൽകിയ അപ്പീൽ ഹരജിയാണ്​ ജസ്​റ്റിസ്​ വി. ചിദംബരേഷ്​, ജസ്​റ്റിസ്​ അശോക്​ മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​.

ത​​െൻറ അപേക്ഷയിൽ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി ഏഴിനാണ്​ സെൻകുമാർ സി.എ.ടിയെ സമീപിച്ചത്​. ഇതിനിടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആനുകൂല്യം നൽകാൻ ജനുവരി 21ന് സർക്കാർ ഉത്തരവിറക്കി. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഏപ്രിൽ 16ന് സി.എ.ടിയിൽ മറുപടിസത്യവാങ്മൂലവും നൽകി. എന്നാൽ, ആനുകൂല്യം നൽകാൻ വൈകിയത് സ്വേച്ഛാപരമാണെന്നും നീതീകരിക്കാൻ കഴിയില്ലെന്നുമുള്ള ഹരജിയിലെ വാദം കണക്കിലെടുത്ത് സി.എ.ടി സർക്കാറിന് 5,000 രൂപ പിഴ ചുമത്തുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - tp senkumar, highcourt
Next Story