ശമ്പളം ലഭിക്കാൻ വ്യാജരേഖ; െസൻകുമാറിനെതിരെ കേസെടുക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: അവധിക്കാലത്ത് മുഴുവൻ ശമ്പളവും ലഭിക്കാൻ വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ േകസെടുത്ത് അന്വേഷണം നടത്താൻ നിർദേശം. തിരുവനന്തപുരം റേഞ്ച് െഎ.ജി മനോജ് എബ്രഹാമിനോടാണ് അേന്വഷിക്കാൻ ഡി.ജി.പി േലാക്നാഥ് ബെഹ്റ നിർദേശംനൽകിയത്.
ഇതുസംബന്ധിച്ച് ചീഫ്സെക്രട്ടറി നളിനി നെറ്റോ നേരത്തെ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ആ റിപ്പോർട്ടിൽ സർക്കാർ ഒരു നടപടിയും കൈക്കൊള്ളാത്തതിൽ ചീഫ് സെക്രട്ടറി അസംതൃപ്തി േരഖപ്പെടുത്തിയിരുന്നു. നേരത്തെ ഇതുസംബന്ധിച്ച് വിജിലൻസിനോട് അന്വേഷിക്കാൻ നിർദേശിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച അന്വേഷണം തങ്ങളുടെ പരിധിയിൽ വരില്ലെന്നും പൊലീസ് അന്വേഷിക്കുന്നതാകും നല്ലതെന്നും വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആ സാഹചര്യത്തിലാണ് ഇപ്പോൾ അന്വേഷിക്കാൻ െഎ.ജിയോട് നിർദേശിച്ചത്. എന്നാൽ െഎ.ജി കൊച്ചിയിലായതിനാൽ ഒൗദ്യോഗികമായ നിർദേശം അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
