സെൻകുമാറിനെതിരായ കേസ്: വിധി 14 ലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: മുൻ ഡി.ജി.പി ടി.പി.സെൻകുമാർ അധികാര ദുർവിനിയോഗം നടത്തിയെന്നും ഇതിനെതിരെ കേെസടുക്കണമെന്നുമാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വിജിലൻസ് കോടതി വിധി പറയുന്നത് ഈ മാസം 14 ലേക്ക് മാറ്റി. കേസിൽ വിജിലൻസിെൻറ നിലപാട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇൗ കേസിൽ ഇരുഭാഗത്തിെൻറയും വാദം പൂർത്തിയായിരുന്നു. വിജിലൻസ് കോടതിയിലെ സ്റ്റെനോഗ്രാഫർ അവധിയിലായതിനാലാണ് വിധി പറയുന്നത് മാറ്റുന്നതെന്ന് ഹരജിക്കാരനെ കോടതി അറിയിച്ചു.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഡി.ജി.പിയായിരുന്ന സെൻകുമാർ പൊലീസിലെ ഉന്നത അധികാരസ്ഥാനമാനങ്ങൾ ഉപയോഗിച്ച് പല കേസുകളിലും ഇടപെടൽ നടത്തിയെന്നാണ് ഹരജിയിലെ ആരോപണം. ഇൗ ഹരജിയിൽ വെള്ളിയാഴ്ച വിധി പറയാനാണ് കോടതി നേരത്തേ തീരുമാനിച്ചിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
