You are here

വാർത്താ സമ്മേളത്തിനിടെ മാധ്യമപ്രവർത്തകന്​ നേരെ സെൻകുമാറി​ന്‍റെ ആക്രോശം

13:08 PM
16/01/2020

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ പ്രസ്​ ക്ലബിൽ നടത്തിയ വാർത്താ സമ്മേളത്തിനിടെ മാധ്യമപ്രവർത്തകന്​ നേരെ മുൻ ഡി.ജി.പി ടി.പി. സെൻകുമാറി​ന്‍റെ ആക്രോശം. സെൻകുമാർ കാര്യങ്ങൾ വിശദീകരിച്ചതിന്​ പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിനെതിരെ നടത്തിയ വിമർശനത്തെക്കുറിച്ച്​ മാധ്യമപ്രവർത്തകൻ കടവിൽ റഷീ​ദ്​ ചോദ്യം ഉന്നയിച്ചതിനെ തുടർന്നാണ് സംഭവം​.


മറുപടി പറയുന്നതിന്​ പകരം നിങ്ങൾ ഏത്​ പത്രത്തിലാണ്​, പേരെന്താണ്​, മുന്നോട്ടുവരൂ എന്നിങ്ങനെയായിരുന്നു മുൻ ഡി.ജി.പിയുടെ പ്രതികരണം. പത്രപ്രവർത്തകനാണെന്ന്​ പറഞ്ഞ്​ തിരിച്ചറിയൽ കാർഡ്​ ഉയർത്തിക്കാട്ടി റഷീ​ദ്​ മുന്നിലേക്ക്​ വന്നപ്പോൾ നിങ്ങൾ മദ്യപിച്ചിട്ടുണ്ടല്ലോ എന്നായി സെൻകുമാർ. പിന്നാലെ സെൻകുമാറിനും സുഭാഷ് വാസുവിനും ഒപ്പം വന്ന്​ പ്രസ്​ക്ലബ്​ ഹാളിൽ ഇരുന്ന അനുയായികളിൽ ചിലർ മാധ്യമ പ്രവർത്തകനെ ബലംപ്രയോഗിച്ച്​ പുറത്താക്കാൻ ശ്രമിച്ചു

ഇതോടെ മറ്റ്​ മാധ്യമ പ്രവർത്തകർ പ്രതിഷേധിക്കാൻ തുടങ്ങി. രംഗം വഷളാകുന്നത്​ കണ്ട്​ വേദിയിൽനിന്ന്​ സുഭാഷ്​ വാസു ഇറങ്ങിവന്ന്​ പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെയാണ്​ രംഗം ശാന്തമായത്​. വാർത്തസമ്മേളനം കഴിഞ്ഞ്​ മടങ്ങു​േമ്പാൾ മാധ്യമ പ്രവർത്തക​ന്‍റെ അടുത്തെത്തിയ സെൻകുമാർ, താൻ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന്​ പറഞ്ഞ്​ ഹസ്​തദാനം നൽകി.

സെൻകുമാറിനെതിരെ കേസെടുക്കണം -പത്രപ്രവർത്തക യൂനിയൻ
തിരുവനന്തപുരം: വാർത്തസമ്മേളനത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ഗുണ്ടായിസം കാണിച്ച  പൊലീസ് മുൻ മേധാവി ടി.പി. സെൻകുമാറി​െനതിരെ പൊലീസ് കേസെടുക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ആവശ്യപ്പെട്ടു. പണ്ടിരുന്ന കസേരയുടെ ഹുങ്കിൽ എക്കാലവും ലോകത്തെ വിറപ്പിച്ചുനിർത്താമെന്ന്​ കരുതുന്നവർ സ്വപ്നലോകത്തുനിന്ന്​ താഴേക്കിറങ്ങിവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

തങ്ങൾ പറയുന്നതുമാത്രം കേട്ടെഴുതാനുള്ള ഏറാൻമൂളികളാണ്​ മാധ്യമപ്രവർത്തകർ എന്ന്​ ചിന്തിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. താൻ പറയാൻ വന്നതുമാത്രമേ മാധ്യമപ്രവർത്തകൻ ചോദിക്കാൻ പാടുള്ളൂ എന്ന ശാഠ്യത്തിലൂടെ അധികാരപ്രമത്തതയുടെ നേർ അവകാശിയാണ് താനെന്ന് സെൻകുമാർ തെളിയിക്കുകയാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയിൽ പറഞ്ഞു.

വെള്ളാപ്പള്ളി പിരിച്ച 1600 കോടി എവിടെ? -സെൻകുമാർ
തിരുവനന്തപുരം: എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങളുമായി എതിർപക്ഷം. നിയമനം, വിദ്യാർഥി പ്രവേശനം എന്നിവയിലൂടെ വെള്ളാപ്പള്ളി 1600 കോടി രൂപ സ്വന്തമാക്കിയെന്നും ഇതേപ്പറ്റി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും മുൻ ഡി.ജി.പി ടി.പി. സെൻകുമാർ, പിരിച്ചുവിട്ട മാവേലിക്കര എസ്​.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ്​ സുഭാഷ്​ വാസു എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എസ്​.എൻ.ഡി.പി യോഗത്തിലെ പാവ​െപ്പട്ടവരെ വെള്ളാപ്പള്ളി ക്രൂരമായി പിഴിയുകയാണ്​. യോഗത്തി​​​​​െൻറ ഭരണം ഒരു കുടുംബവും അവരുടെ ബന്ധുക്കളും ചേർന്നാണ് നടത്തുന്നത്​​. പണമാണ്​ ദൈവം പണമാണ്​ ഗുരു എന്ന ചിന്തയാണ്​ അവർക്ക്​​. നിയമനങ്ങൾക്കും വിദ്യാർഥി പ്രവേശനത്തിനുമായി ഏകദേശം 1600 കോടിരൂപ പിരിച്ചിട്ടുണ്ട്​. ഒന്നിനും രസീതില്ല. ഇൗ പണം കണ്ടെത്താൻ എൻഫോഴ്​സ്​മ​​​​െൻറ്​ ഡയറക്​ടറേറ്റോ ആദായനികുതി വകു​േ​പ്പാ അന്വേഷണം നടത്തണം. 
അമിതപലിശ ഇൗടാക്കി മൈ​േക്രാ ഫിനാൻസിലൂടെയും പാവ​പ്പെട്ട യോഗം പ്രവർത്തകരെ വഞ്ചിക്കുന്നു. എതിർത്താൽ യൂനിയനുകൾ പിരിച്ചുവിട്ടും വിഭജിച്ചും കള്ളക്കേസിൽ കുടുക്കിയും നിർവീര്യമാക്കുന്ന രീതിയാണ്​ പിന്തുടരുന്നത്​. യോഗത്തി​​​​​െൻറ ആയിരത്തോളം ശാഖകൾ വ്യാജമാണ്​. ഇതിൽ ഭൂരിപക്ഷവും മലബാർ മേഖലയിലാണ്​.
കേരളത്തിലെ ചൗത്താലയാണ്​ വെള്ളാപ്പള്ളി. അദ്ദേഹത്തിൽനിന്ന്​ യോഗത്തെയും എസ്​.എൻ ട്രസ്​റ്റി​െനയും രക്ഷിക്കാൻ ശക്​തമായി മുന്നോട്ടുപോകും. അതി​​​​​െൻറ പേരിൽ ഉമ്മാക്കി കാട്ടിയാൽ ഭയപ്പെടി​െല്ലന്നും അവർ പറഞ്ഞു.

Loading...
COMMENTS