കോഴിക്കോട്: വടകരയിൽ കെ.കെ രമയുടെ സ്ഥാനാർഥിത്വം എൽ.ഡി.എഫിന് വെല്ലുവിളിയല്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. സി.പി.എം വോട്ടിൽ ചോർച്ചയുണ്ടാകില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.
സി.പി.എം പ്രതിനിധികളെ മാത്രം ജയിപ്പിച്ചാൽ പോരെന്ന് പാർട്ടി അംഗങ്ങൾക്ക് അറിയാം. എൽ.ഡി.എഫ് സ്ഥാനാർഥി മനയത്ത് ചന്ദ്രന് വൻ ഭൂരിപക്ഷം ലഭിക്കുമെന്നും മന്ത്രി രാമകൃഷ്ണൻ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിക്കുമെന്നും മീഡിയവൺ അഭിമുഖത്തിൽ മന്ത്രി രാമകൃഷ്ണൻ പറഞ്ഞു.