ടി.പി. രാമകൃഷ്ണൻ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്
text_fieldsതിരുവനന്തപുരം: സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായി മുൻ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി. രാമകൃഷ്ണനെ തെരഞ്ഞെടുത്തു. ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തെത്തുടർന്നുള്ള ഒഴിവിലേക്കാണ് നിയമനം. ജെ. മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലായിരുന്നു തീരുമാനം.
പേരാമ്പ്ര മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമായ രാമകൃഷ്ണൻ ഒന്നാം പിണറായി മന്ത്രിസഭയിൽ തൊഴിൽ-എക്സൈസ് മന്ത്രിയായിരുന്നു. നിലവിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗവുമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

