Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാറുകളിലും...

ബാറുകളിലും മദ്യശാലകളിലും സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദേശം

text_fields
bookmark_border
ബാറുകളിലും മദ്യശാലകളിലും സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദേശം
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​െൻറ ഭാ​ഗ​മാ​യി ബാ​റു​ക​ൾ, മ​ദ്യ​ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്​​ണ​​െൻറ നി​ർ​ദേ​ശം.‘േബ്ര​ക്ക് ദ ​ചെ​യി​ൻ’ കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ബാ​ർ ഹോ​ട്ട​ലു​ക​ൾ, ബി​യ​ർ-​വൈ​ൻ പാ​ർ​ല​റു​ക​ൾ, ക്ല​ബു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ത​ന്നെ സാ​നി​റ്റൈ​സ​ർ, വെ​ള്ളം, സോ​പ്പ് തു​ട​ങ്ങി​യ​വ അ​ട​ങ്ങു​ന്ന കി​യോ​സ്ക്കു​ക​ൾ സ്ഥാ​പി​ക്ക​ണം.


ഇ​വി​ട​ങ്ങ​ളി​ലെ ഗ്ലാ​സ്, പ്ലേ​റ്റ്, മേ​ശ, പെ​ഗ് മെ​ഷ​ർ, കൗ​ണ്ട​റു​ക​ൾ എ​ന്നി​വ ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് അ​ണു​മു​ക്ത​മാ​ക്ക​ണം. ഇ​രി​പ്പി​ട സൗ​ക​ര്യ​ത്തി​ൽ കൂ​ടു​ത​ലാ​യി ആ​രെ​യും പ്ര​വേ​ശി​പ്പി​ക്കു​ക​യോ കൂ​ടി​നി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യ​രു​ത്. സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ പ്ര​വൃ​ത്തി​സ​മ​യം മാ​സ്കും ഗ്ലൗ​സും ധ​രി​ക്ക​ണം. ജീ​വ​ന​ക്കാ​ർ​ക്ക്​ രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ൽ ജോ​ലി​യി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തു​ക​യും ജി​ല്ല ഭ​ര​ണ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​രാ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം.

േബ്ര​ക്ക് ദ ​ചെ​യി​ൻ കാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും നോ​ട്ടീ​സ് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. വൈ​റ​സ് പ്ര​തി​രോ​ധ​വും ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നോ​ട്ടീ​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ന​ൽ​ക​ണം. നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് ലൈ​സ​ൻ​സി​ക​ളു​ടെ പ​രി​പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​രി​ക്കും. സ്​​ഥാ​പ​ന​ങ്ങ​ൾ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ​മാ​ർ ഉ​റ​പ്പാ​ക്ക​ണം.

ക​ള്ളു​ഷാ​പ്പ് വി​ൽ​പ​ന ന​ട​പ​ടി​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. വി​ൽ​പ​ന സ​മ​യ​ത്ത് വൈ​ദ്യ​സം​ഘ​ത്തെ സ​ജ്ജ​മാ​ക്കു​ക, ശീ​തീ​ക​രി​ച്ച മു​റി​ക​ൾ ഒ​ഴി​വാ​ക്കി വാ​യു​സ​ഞ്ചാ​ര​മു​ള്ള സ്ഥ​ല​ത്ത് റേ​ഞ്ചി​ലേ​യോ ഗ്രൂ​പ്പി​ലെ​യോ മാ​ത്രം ഷാ​പ്പ് വി​ൽ​പ​ന ന​ട​ത്തു​ക, ഇ​ട​വി​ട്ട് ഹാ​ൾ അ​ണു​മു​ക്ത​മാ​ക്കു​ക, ഉ​ദ്യോ​ഗ​സ്ഥ​രും വി​ൽ​പ​ന​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രും മാ​സ്ക്, ഗ്ലൗ​സ് എ​ന്നി​വ ധ​രി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് എ​ക്സൈ​സ് ക​മീ​ഷ​ണ​ർ പു​റ​പ്പെ​ടു​വി​ച്ച​ത്.
കൊ​റോ​ണ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ വ​കു​പ്പ് മേ​ധാ​വി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

Show Full Article
TAGS:covid 19 corona kerala news 
News Summary - tp ramakrishnan about corona closing of beverages-kerala news
Next Story