Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയിലില്‍ ടി.പി കേസ്...

ജയിലില്‍ ടി.പി കേസ് പ്രതിയില്‍നിന്ന് വീണ്ടും മൊബൈല്‍ കണ്ടെടുത്തു

text_fields
bookmark_border
ജയിലില്‍ ടി.പി കേസ് പ്രതിയില്‍നിന്ന് വീണ്ടും മൊബൈല്‍ കണ്ടെടുത്തു
cancel

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. റിമാന്‍ഡില്‍ കഴിയുന്ന ടി.പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയില്‍ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് ഫോണ്‍  കണ്ടെടുത്തത്.

കഴിഞ്ഞയാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ പോയി തിരികെയത്തെിച്ച പ്രതിയുടെ വയറില്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണ്‍ വയര്‍ കഴുകി പുറത്തെടുത്തിരുന്നു. ടി.പി കേസിലെ മറ്റൊരു പ്രതിയായ കൊടി സുനിയുടെ ഫോണ്‍ ഉപയോഗം കണ്ടുപിടിച്ച ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു.

 

Show Full Article
TAGS:T P Murder 
News Summary - TP murder case
Next Story