ടി.പി വധക്കേസ്: ജ്യോതിബാബുവിന്റെ ശിക്ഷ മരവിപ്പിച്ചു; ഇടക്കാല ജാമ്യം
text_fieldsജ്യോതിബാബു
ന്യൂഡൽഹി: തെളിവുകൾ അപര്യാപ്തമാണെന്ന നിരീക്ഷണത്തോടെ ടി.പി വധക്കേസിൽ, സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റി അംഗം ജ്യോതിബാബുവിന് ഹൈകോടതി വിധിച്ച ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. അപ്പീൽ വീണ്ടും പരിഗണിക്കുന്നതുവരെ ഇടക്കാല ജാമ്യംകൂടി അനുവദിച്ചേതാടെ ജ്യോതിബാബുവിന്റെ മോചനത്തിന് വഴിയൊരുങ്ങി.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജ്യോതിബാബു സമർപ്പിച്ച ജാമ്യഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, സതീഷ് ചന്ദ്രശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണക്കോടതി വെറുതെവിട്ട ജ്യോതിബാബുവിനെ ഹൈകോടതിയാണ് ശിക്ഷിച്ചത്. ടി.പിയുടെ ഭാര്യ കെ.കെ. രമ എം.എൽ.എക്കുവേണ്ടി ഹാജരായ ആർ. ബസന്ത്, ജാമ്യം എതിർത്തു. ബസന്തിന്റെ വാദത്തെ സംസ്ഥാനത്തിനുവേണ്ടി ഹാജരായ പി.വി. ദിനേശ് പിന്തുണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

