Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന: രമയുടെ ഹരജി ഫെബ്രുവരി 14ലേക്ക് മാറ്റി
text_fieldsbookmark_border
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ സമർപ്പിച്ച ഹരജി ഫെബ്രുവരി 14ലേക്ക് മാറ്റി. പരാതിയിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്നാണ് സർക്കാർ നിലപാട്. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോമ്പാല പൊലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ കുറ്റക്കാര്‍ എന്ന് കണ്ടെത്താനായില്ല. സമാന സംഭവത്തിലാണ് എടച്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി വിശദമായ സത്യവാങ്ങ്മുലം ഫെബ്രുവരി 14ന് സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
