You are here

ടി.പി വധ ഗൂഢാലോചനക്കേസില്‍ സി.ബി.ഐ അന്വേഷണം; രമയുടെ ഹരജി ഇന്ന് പരിഗണിക്കും

09:21 AM
14/03/2018

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചനക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രമ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് ഹരിഗണിക്കും. പരാതിയില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോന്പാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതികളെ കുറ്റക്കാര്‍ എന്നു കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.


 

Loading...
COMMENTS