Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.പി കേസ്​ പ്രതികളെ...

ടി.പി കേസ്​ പ്രതികളെ കണ്ണൂർ ജയിലിലേക്ക്​ മാറ്റി 

text_fields
bookmark_border
ടി.പി കേസ്​ പ്രതികളെ കണ്ണൂർ ജയിലിലേക്ക്​ മാറ്റി 
cancel

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധകേസിലെ രണ്ടു പ്രതികളെ  പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും മാറ്റി. അണ്ണൻ സിജിത്ത്​, ട്രൗസർ മനോജ്​ എന്നിവരെയാണ്​ കണ്ണൂർ സെൻട്രൽ ജയിലിലേക്ക്​ മാറ്റിയത്​. ജയിൽ ഡി.ജി.പിക്ക്​ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ്​ നടപടി. 

ആരോഗ്യപ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി മനോജി​​​െൻറ അപേക്ഷയെ തുടർന്നാണ്​ ജയിൽ മാറ്റമെന്നാണ്​ അധികൃതരുടെ വിശദീകരണം. 
അടുത്തിടെ മനോജിന്​ ഹൃദയസംബന്ധ ശസ്​ത്രക്രിയ നടത്തിയിരുന്നു. 

അണ്ണൻ സിജിത്തിന്​ കണ്ണൂരിൽ മറ്റൊരു കേസിൽ റിമാൻഡ്​ ഉള്ളതിനാലാണ്​ ജയിൽ മാറ്റമെന്നും​ റിപ്പോർട്ട്​.  സുരക്ഷാ പ്രശ്​നങ്ങളെ തുടർന്നാണ്​ നേരത്തെ ടി.പി കേസ്​ പ്രതികളെ കണ്ണൂർ ജയിലിൽ പാർപ്പിക്കാതിരുന്നത്​. 

മട്ടന്നൂരിൽ യൂത്ത്​ കോൺഗ്രസ്​ നേതാവ്​ ഷുഹൈബി​​​​​െൻറ കൊലപാതകവും  ടി.പി കേസ് ​​ ഉൾപ്പെടെ നിരവധി കൊലകേസുകളിലെ​ പ്രതികൾക്ക്​ നൽകിയ പരോളും തമ്മിൽ ബന്ധമുണ്ടെന്ന്​ ആരോപണമുയർന്നിരുന്നു. ഇതിനിടെയാണ്​ ടി.പി കേസിലെ രണ്ടു പ്രതികളുടെ ജയിൽ മാറ്റം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rmpkerala newstp casemalayalam newsPoojappura Central Jail
News Summary - TP case accused transferred to Kannur Jail- Kerala news
Next Story