Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടിയുടെ ചോറൂണിന്​...

കുട്ടിയുടെ ചോറൂണിന്​ പരോൾ; ടി.പി കേസ്​ പ്രതി അണ്ണൻ സിജിത്തിന്‍റെ ആവശ്യം തള്ളി; ഓരോ ചടങ്ങിനും പരോളില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
TP case, Annan Sijith, High Court
cancel

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ്​ പ്രതി സിജിത്തിന്​ (അണ്ണൻ സിജിത്) കുഞ്ഞിന്‍റെ ചോറൂണിന്​ പരോൾ അനുവദിക്കണമെന്ന ആവശ്യം ഹൈകോടതി തള്ളി. ജസ്റ്റിസ്​ പി.വി. കുഞ്ഞികൃഷ്ണന്‍റെ ബെഞ്ച് ആണ് ഹരജി തള്ളിയത്​.

ചോറൂണിന്​ ഭർത്താവിന്‍റെ സാന്നിധ്യം അനിവാര്യമാണെന്ന്​ ചൂണ്ടിക്കാട്ടി ഭാര്യയാണ്​ കോടതിയെ സമീപിച്ചത്​. അസാധാരണ സന്ദർഭങ്ങളിൽ മാത്രമേ ജീവപര്യന്തം തടവുകാർക്ക്​ പരോൾ അനുവദിക്കാനാവൂവെന്ന് ഹൈകോടതി​ ചൂണ്ടിക്കാട്ടി.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലാണ്​ സിജിത്ത്​. ഫെബ്രുവരി 11ന്​ ഭാര്യയുടെ പ്രസവ​ത്തോടനുബന്ധിച്ച്​ ​അഞ്ച്​ മാസം മുമ്പ്​ പരോൾ അനുവദിച്ചിരുന്നു​. പ്രസവത്തെ തുടർന്നുള്ള ഓരോ ചടങ്ങിനും പരോൾ സാധ്യമല്ലെന്ന്​ കോടതി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp caseKK Remaparolehigh courtLatest News
News Summary - TP case accused Annan Sijith's Parole request rejected
Next Story