Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ്​ നേതാക്കൾ...

യു.ഡി.എഫ്​ നേതാക്കൾ പിണറായിയുടെ ഇഷ്ടക്കാരാകാൻ മത്സരിക്കരുത്​, സത്യപ്രതിജ്ഞ ബഹിഷ്​കരിക്കണം -അഷ്​റഫലി

text_fields
bookmark_border
യു.ഡി.എഫ്​ നേതാക്കൾ പിണറായിയുടെ ഇഷ്ടക്കാരാകാൻ മത്സരിക്കരുത്​, സത്യപ്രതിജ്ഞ ബഹിഷ്​കരിക്കണം -അഷ്​റഫലി
cancel

മലപ്പുറം: യു.ഡി.എഫ്​ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങ്​ ബഹിഷ്​കരിക്കണമെന്ന്​ എം.എസ്​.എഫ്​ ദേശീയ പ്രസിഡന്‍റ്​ ടി.പി അഷ്​റഫലി. സത്യപ്രതിജ്ഞയിൽ പ​ങ്കെടുക്കുന്നത്​ കോവിഡ്​ പ്രോ​ട്ടോകോൾ പാലിക്കുന്ന സാധാരണ ജനങ്ങൾക്ക്​ തെറ്റായ സന്ദേശമാണ്​ നൽകുന്നതെന്നും പിണറായിയുടെ ഇഷ്​ടക്കാരാകാൻ മത്സരിക്കരുതെന്നും അഷ്​റഫലി ഫേസ്​ബുക്കിൽ കുറിച്ചു.

''കേരളത്തില്‍ കോവിഡ് രൂക്ഷമായി തുടരുകയാണ്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് 500 പേര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗത്തുനിന്നും മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നത് കോവിഡ് പ്രോട്ടോകള്‍ പാലിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്കുന്നത്. ഇതിനു യു.ഡി.എഫ്​ നേതാക്കള്‍ പങ്കെടുത്ത് കൂട്ടുനില്‍ക്കരുത്, ചടങ്ങ് ബഹിഷ്‌കരിക്കണം.

500 എന്നത് ഒരു വലിയ സംഖ്യയല്ലെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ഈ മഹാമാരിക്കാലത്ത് 500ന് 50,000ത്തിന്റെ വിലയുണ്ട്. സ്വന്തം വീടിനകത്തു ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും കൂടിയിരിക്കുന്നത് പോലും ഒഴിവാക്കണമെന്ന് പത്രസമ്മേളനത്തിലൂടെ പറയുന്ന മുഖ്യമന്ത്രിയുടെ തനിസ്വരൂപം വെളിവാകുകയാണ് ഇപ്പോള്‍.

സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന ചില യു.ഡി.എഫ്​ നേതാക്കന്മാര്‍ ജനങ്ങളുടെ സുരക്ഷ ഓര്‍ക്കണം. 'പിണറായിയുടെ ഇഷ്​ടക്കാരാകാന്‍' ഇനിയും മത്സരിക്കരുത്.

ജനങ്ങളെ പൂട്ടിയിടുകയും മാതൃകയാക്കേണ്ട അധികാരികള്‍ എല്ലാ പ്രോട്ടോക്കോളും ലംഘിച്ചു ആഘോഷിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ യു.ഡി.എഫുകാര്‍ ആ മരണത്തിന്‍റെ വ്യാപാരികളില്‍ ഉള്‍പ്പെടേണ്ട. ബഹിഷ്‌കരണവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പ്രതിപക്ഷ നേതാവിനെ തെരെഞ്ഞെടുക്കുന്നതിനു മുമ്പേ കേരളത്തിലെ പൊതുജനത്തെ പ്രതിപക്ഷനേതാവാക്കി നമുക്ക് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാം''.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:msfUDFTp Asharafali
News Summary - Tp Asharafali about oath taking ceremoney
Next Story