മൂന്നാറിൽ പുഴയിലേക്ക് മറിഞ്ഞ കാറിൽനിന്ന് വിനോദ സഞ്ചാരികൾ ര ക്ഷപ്പെട്ടു
text_fieldsഅപകടത്തിൽപ്പെട്ട കാർ
മൂന്നാർ: മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബം കാറടപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. രാജസ്ഥാൻ സ്വദേശികളും തമിഴ്നാടിലെ ഈറോഡിൽ താമസിച്ച് വരുന്നതുമായ കുടുംബമാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മൂന്നാർ-ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ നയമക്കാട് എസ്റ്റേറ്റ് ഭാഗത്ത് തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട കാർ അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാരും പരിസരവാസികളുമാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. രണ്ടു കുട്ടികളും ഡ്രൈവറും ഉൾെപ്പടെ കാറിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്.

