മൂന്നാറിൽ വിനോദസഞ്ചാരി ബസിനുള്ളിൽ മരിച്ചു
text_fieldsമൂന്നാർ: വിനോദയാത്ര സംഘത്തിലെ യുവാവ് യാത്രക്കിടെ മൂന്നാറിൽ ബസിനുള്ളിൽ മരിച്ചു. തൊടുപുഴ വണ്ണപ്പുറം മുള്ളരിങ്ങാട് കല്ലുങ്കൽ രവിയുടെ മകൻ വിഷ്ണുവാണ് (25) മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് വിഷ്ണുവടക്കം 33 പേരടങ്ങുന്ന പെയിൻറിങ് തൊഴിലാളികൾ ടൂറിസ്റ്റ് ബസിൽ മൂന്നാറിലെത്തിയത്. മാട്ടുപ്പെട്ടിക്ക് സമീപം വാഹനം നിർത്തി എല്ലാവരും ഇറങ്ങുന്നതിനിടെ വിഷ്ണുവിനെ വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു.
തുടർന്ന് മറ്റൊരു വാഹനത്തിൽ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

