Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടൂറിസ്റ്റ്​ ബസും രണ്ട്...

ടൂറിസ്റ്റ്​ ബസും രണ്ട് കാറുകളും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
accident
cancel

ആലപ്പുഴ: സ്വകാര്യ ടൂറിസ്​റ്റ്​ ബസും രണ്ട് കാറുകളും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. വളവനാട് കണ്ണാച്ചാർ കാവ് ലാൽജിയുടെ മകൻ ജിഷ്ണുലാൽ (21) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ആറിന്  തുമ്പോളിക്ക് സമീപം ആയിരുന്നു അപകടം.വടക്കുനിന്നും തെക്കോട്ട് വരുകയായിരുന്ന കല്ലട ടൂറിസ്റ്റ്​ ബസിനെ മറികടന്ന ഇയോൺ കാർ എതിർ ദിശയിൽ വന്ന ഇന്നോവയുമായി ഇടിച്ചു. തുടർന്ന് നിയന്ത്രണം വിട്ട ബസ് അടുത്തുള്ള കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. ഇന്നോവയുമായി കൂട്ടിയിടിച്ച ഇയോൺ കാറിലുള്ളവർക്കാണ് പരിക്ക് ഏറ്റിരിക്കുന്നത്. കാർ നിശേഷം തകർന്നു.

അപകടത്തെ തുടർന്ന് ​പ്രദേശത്ത്​ ഗതാഗത തടസവും ഉണ്ടായി. പൊലീസ് സ്ഥലത്തെത്തിയാണ് വാഹനം റോഡരുകിലേക്ക് മാറ്റിയത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentkerala newsmalayalam newsInova carRoad mishap
News Summary - Tourist bus hit Car: One dead - Kerala news
Next Story