Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് കൂളിമാട്ട് ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി

text_fields
bookmark_border
പെട്രോൾ പമ്പ് ജീവനക്കാരന് സാരമായ പരിക്ക്, ഇന്ധനം നിറയ്ക്കുന്ന മെഷീൻ പൂർണമായി തകർന്നു
tourist bus
cancel

കോഴിക്കോട്: മാവൂരിനടുത്ത കൂളിമാട് ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി. ഇന്നു പുലർച്ചെ 2.45ഓടെ കൂളിമാട് എം.ആർ.പി.എൽ പമ്പിലാണ് അപകടം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.

നിയന്ത്രണം വിട്ട ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഇന്ധനം നിറയ്ക്കുന്ന മെഷീൻ പൂർണമായി തകർന്നു. പെട്രോൾ പമ്പ് ജീവനക്കാരനായ സൂരജിന്റെ കാലിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസമയത്ത് ബസിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. യാത്രക്കാരെ ഇറക്കി തിരികെ മാവൂർ ഭാഗത്തേക്കു വരുന്നതിനിടെയായിരുന്നു അപകടം. വൻ ദുരന്തം ഒഴിവായത് ആശ്വാസകരമാണ്. മാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - tourist bus accident in kozhikode koolimadu
Next Story