വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസില്‍ ലോറിയിലെ പൈപ്പ് തുളച്ചുകയറി രണ്ട് പേര്‍ മരിച്ചു
text_fieldsപെരിന്തല്‍മണ്ണ: ഹൈദരാബാദിലേക്ക് പഠനയാത്ര പോയ കീഴാറ്റൂര്‍ അല്‍ ഷിഫ ഫാര്‍മസി കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് തെലങ്കാന മെഹബൂബ് നഗറില്‍ അപകടത്തില്‍ പെട്ട് ക്ളീനറും ടൂര്‍ ഗൈഡും തല്‍ക്ഷണം മരിച്ചു. ബസ് ഡ്രൈവര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരടക്കം 32 പേര്‍ക്ക് പരിക്കേറ്റു. ക്ളീനര്‍ പാണ്ടിക്കാട് ഒറവമ്പുറം ഓട്ടുപാറ അമീന്‍ (22), ഗൈഡ് മണ്ണാര്‍ക്കാട് ശിവന്‍കുന്ന് ലക്ഷംവീട് കോളനിയിലെ രാജീവ് (32) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ പാണ്ടിക്കാട് ഒറവമ്പുറം കൊപ്പത്ത് ഹക്കീമിന് സാരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 8.30നാണ് അപകടം. ഹൈദരാബാദിലത്തെുന്നതിന് 70 കിലോമീറ്റര്‍ ഇപ്പുറം ഹൈദരാബാദ്-ബംഗളൂരു ദേശീയപാതയില്‍ മെഹബൂബ് നഗര്‍ ഗെഡ്ചര്‍ലയിലെ മാച്ചാരത്താണ് സംഭവം. ബസിന് മുന്നിലത്തെിയ വാഹനത്തെ രക്ഷിക്കാന്‍ ബസ് വെട്ടിച്ചച്ചോള്‍ ലോറിയില്‍ കൊണ്ടുപോയ കൂറ്റന്‍ പൈപ്പ് മുന്‍ഭാഗത്തെ ഗ്ളാസ് തകര്‍ത്ത് അകത്തേക്ക് ഇടിച്ച് കയറിയാണ് അപകടം. കാബിന്‍ പൊളിച്ചാണ് ഡ്രൈവറടക്കം മൂന്ന് പേരെയും പുറത്തെടുത്തത്. പെരിന്തല്‍മണ്ണയിലെ ‘പോംപി’ ടൂര്‍ കമ്പനിയുടേതാണ് അപകടത്തില്‍ പെട്ട ബസ്.
വിദ്യാര്‍ഥികളില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ പെട്ടവരെ മെഹബൂബ് നഗര്‍ എസ്.വി.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഗെഡ്ചര്‍ലെ ഗവ. ആശുപത്രിയിലാണ്.വിദ്യാര്‍ഥികള്‍ ഫാം ഡി കോഴ്സിന് പഠിക്കുന്നവരാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗെഡ്ചര്‍ലയിലെ ഗവ. ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി നാട്ടിലത്തെിക്കാന്‍ ബസുടമയും ബന്ധുക്കളും അപകടസ്ഥലത്തത്തെിയിട്ടുണ്ട്. മരിച്ച അമീന്‍ ഒറവമ്പുറം ഓട്ടുപാറ മുഹമ്മദ്-ആയിശ ദമ്പതികളുടെ മകനും അവിവാഹിതനുമാണ്. സഹോദരങ്ങള്‍: അബ്ദുസലാം, കബീര്‍, മുഹമ്മദ് ഷാജഹാന്‍, ലത്തീഫ്, നൗഫല്‍, രിയാന്‍, റജീന, സുനീറ. മരിച്ച രാജീവ് രണ്ടുമാസം മുമ്പാണ് വിവാഹിതനായത്. പിതാവ്: രാജന്‍. മാതാവ്: ബേബി. ഭാര്യ: സുനിത. സഹോദരങ്ങള്‍: സുരേഷ്, കൃഷ്ണന്‍, പരേതനായ ബാലന്‍, ദുര്‍ഗ, വിജയ, ബിന്ദു, കവിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
