Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനോദ യാത്ര ബസും കാറും കൂട്ടിയിടിച്ചു: നാലു യുവാക്കൾക്ക് പരിക്ക്

text_fields
bookmark_border
വിനോദ യാത്ര ബസും കാറും കൂട്ടിയിടിച്ചു: നാലു യുവാക്കൾക്ക് പരിക്ക്
cancel

വൈത്തിരി: സ്‌കൂൾ വിദ്യാർഥികളുമായി വിനോദയാത്ര പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് കാറിലിടിച്ച് കാർ യാത്രക്കാരായ നാലു യുവാക്കൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറര മണിക്ക് പൂക്കോട് അനിമൽ സയൻസ് സർവകലാശാലക്ക് സമീപമാണ് അപകടം.

സുൽത്താൻ ബത്തേരി മാതമംഗലം ഗവ. ഹൈസ്‌കൂൾ വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തിൽ കാറിന്‍റെ മുൻവശം പൂർണമായും തകർന്നു.

കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ നാല് യുവാക്കൾക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്‌കൂൾ വിദ്യാർഥികളും അധ്യാപകരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tourist bus Accident
Next Story