Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാറിൽ വീണ്ടും...

സർക്കാറിൽ വീണ്ടും പ്രതീക്ഷയർപ്പിച്ച്​ ടൂറിസം മേഖല

text_fields
bookmark_border
സർക്കാറിൽ വീണ്ടും പ്രതീക്ഷയർപ്പിച്ച്​ ടൂറിസം മേഖല
cancel
camera_altകടപ്പാട്​: https://www.keralatourism.org

േ​കാട്ടയം: സർക്കാറിൽ വീണ്ടും പ്രതീക്ഷയർപ്പിച്ച്​ സംസ്​ഥാനത്തെ ടൂറിസം മേഖല. കോവിഡ്​ രണ്ടാംതരംഗത്തിൽ മുങ്ങിയ ടൂറിസം മേഖലയുടെ ഉണർവിന്​ സർക്കാർ പുതിയ പ്രഖ്യാപനം നടത്തുമെന്ന പ്രതീ​ക്ഷയിലാണ്​ ഇവർ.

ഹൗസ്​ബോട്ടുടമകള​ും റിസോർട്ട്​-ഹോംസ്​റ്റേ നടത്തിപ്പുകാരും ചെറുതും വലുതുമായ ഹോട്ടലുകാരും ഒാട്ടോ-ടാക്​സി വാഹന ഉടമകളും ഈ മേഖല​യെ ആശ്രയിച്ച്​ ഉപജീവനം നടത്തിയിരുന്ന പതിനായിരക്കണക്കിന്​ തൊഴിലാളികളും പ്രതീക്ഷ കൈവിടുന്നില്ല.

ബോട്ടുകളും റിസോർട്ടുകളും ഹോംസ്​റ്റേയും നിശ്ചലമായതിലൂടെ മാത്രം ലക്ഷങ്ങളുടെ നഷ്​ടമാണ്​ പലർക്കും നേരിടേണ്ടി വന്നത്​. അന്തർസംസ്​ഥാനക്കാരടക്കം ജീ​വ​ന​ക്കാ​ർ മടങ്ങിയിട്ട്​ മാസങ്ങളായി. ലോക്​ഡൗൺ അവസാനിച്ചാൽ ​തൊഴിലാളികളെ കിട്ടാൻ പെടാപാട്​ വേണ്ടിവരുമെന്ന ആശങ്കയിൽ അവരെ പിടിച്ചുനിർത്തിയവർ​ ഇനി ശ​മ്പ​ള​ കുടിശ്ശിക ഇനത്തിൽ ലക്ഷങ്ങൾ കണ്ടെത്തേണ്ടിവരും.

പലരും വലിയ സാമ്പത്തിക ബാധ്യതയിലാണ്​. ഹോം​മെ​യ്ഡ് ചോ​ക്ലേ​റ്റുകൾ-കരകൗശല ഉൽപന്നങ്ങൾ, വസ്​ത്രങ്ങൾ-കളിപ്പാട്ടങ്ങൾ ഉ​ൾ​പ്പെ​ടെ​ വി​റ്റു​പോ​കാ​തെ നശിച്ചതിലൂടെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്​ടത്തിലാണ്​ വ്യാ​പാ​രി​ക​ൾ​. വാടക ഇനത്തിൽ വ്യാപാരികൾക്ക്​ വൻ നഷ്​ടവും നേരിടുന്നു. ഉടമകളിൽ ചിലർ വിട്ടുവീഴ്​ചക്ക്​ തയാറായതിലുള്ള ആശ്വാസം പ്രകടിപ്പിക്കുന്ന കച്ചവടക്കാരും നിരവധി. കോവിഡ്​ വ്യാപനത്തി​െൻറ ആദ്യഘട്ടത്തിൽ തകർന്നടിഞ്ഞ ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിന്​ സർക്കാർ പാക്കേജ്​ പ്രഖ്യാപിച്ചതും അതിജീവനത്തിന്​ ബാങ്ക്​ വായ്​പ അടക്കം കോടികളുടെ സഹായം നൽകിയതും രണ്ടാം തരംഗത്തിൽ പ്രയോജന രഹിതമായി.

ലക്ഷങ്ങൾ വായ്​പയെടുത്തവർ തിരിച്ചടക്കാൻ കഴിയാ​ത്ത അവസ്​ഥയിലാണ്​. കുമരകത്തും ആലപ്പുഴയിലും അടക്കം നൂറുകണക്കിന്​ ഹൗസ്​ബോട്ടുകൾ നിശ്ചലമായിട്ട്​ മാസങ്ങളായി. ആഭ്യന്തര-ത​േ​ദ്ദശ വിനോദ സഞ്ചാരികൾക്കായി ട്രാവൽ ഏജൻസികൾ തയാറാക്കിയ പാക്കേജുകൾ പോലും പ്രതിസന്ധിയിലായിട്ട്​ മാസങ്ങളായി.

ആഭ്യന്തര വിമാന സർവിസുകൾ നിലച്ചത്​ പ്രതിസന്ധി രൂക്ഷമാക്കി. വിമാന സർവിസുകൾ സാധാരണനിലയിലാകാൻ കുറഞ്ഞത്​ ഒരുവർഷമെങ്കിലും എടുക്കുമെന്ന്​ ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര ടൂറിസ്​റ്റുകളെത്തിയാൽ മേഖല ഉണരുമെന്നും അവർ പറയുന്നു.

അതിനിടെ ആദ്യഘട്ട പുനരുദ്ധാരണത്തിന്​ നൽകിയ ധനസഹായം ബാങ്കുകൾ ഉടൻ തിരിച്ച്​ ചോദിക്കുമോയെന്ന ആശങ്ക പങ്കുവെക്കുന്നവരും നിരവധിയാണ്​. ചെ​റു​കി​ട ഹോംസ്​റ്റേ ന​ട​ത്തി​പ്പു​കാ​രും ഹോട്ടൽ-റിസോർട്ട്​ നടത്തിപ്പുകാരും പു​തി​യ സീ​സ​ൺ ഓ​ണ​ത്തി​നെ​ങ്കി​ലും സ​ജീ​വ​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യിലാണ്​. ടൂറിസം മേഖലയിൽ പ്രവർത്തിച്ചിരുന്നവരിൽ നല്ലൊരുശതമാനവും സ്​ഥാപനങ്ങൾ അ​ട​ച്ച് മ​റ്റ് തൊ​ഴി​ലു​ക​ൾ തേ​ടി​പ്പോ​യെന്നാണ്​ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentTourism
News Summary - tourism sector is once again relying on the government
Next Story