Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീകളേ...

സ്ത്രീകളേ ഇതിലേ...നിങ്ങളെ കാത്തിരിക്കുന്നു; ഈ വിനോദസഞ്ചാര കേന്ദ്രങ്ങൾ

text_fields
bookmark_border
കു​മ​ര​കം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ വി​ദേ​ശ വ​നി​ത​ക​ൾ
cancel
camera_alt

കു​മ​ര​കം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ വി​ദേ​ശ വ​നി​ത​ക​ൾ

കോ​ട്ട​യം: ഒ​റ്റ​ക്കും കൂ​ട്ടാ​യും നാ​ട്ടി​ലും വി​ദേ​ശ​ത്തേ​ക്കു​മൊ​ക്കെ വി​നോ​ദ​യാ​​ത്ര പോ​വു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. ല​ക്ഷ്യ​സ്ഥാ​ന​ത്തെ​​ത്തു​മ്പോ​ൾ​ സ്ത്രീ​സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​ങ്ങ​ളി​ല്ലെ​ങ്കി​ലോ... സു​ര​ക്ഷി​ത​മാ​യി യാ​ത്ര​ചെ​യ്യാ​നോ കാ​ഴ്ച​ക​ൾ കാ​ണാ​നോ രാ​ത്രി ത​ങ്ങാ​നോ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലോ... ആ ​​പ്ര​തി​സ​ന്ധി​ക്കും പ​രി​ഹാ​ര​മാ​വു​ക​യാ​ണ്​ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍റെ സ്ത്രീ​സൗ​ഹൃ​ദ ടൂ​റി​സം വ​ഴി. വ​നി​ത സ​ഞ്ചാ​രി​ക​ൾ​ക്ക്​ സു​ര​ക്ഷി​ത വി​നോ​ദ​യാ​ത്ര സ​മ്മാ​നി​ക്കു​ക​യും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ക​യു​മാ​ണ്​ ല​ക്ഷ്യം. ഇ​തി​നാ​യി വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ സ്ത്രീ​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്​ ​ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ ചെ​യ്യു​ന്ന​ത്. ഭ​ക്ഷ​ണം, താ​മ​സം, ഗ​താ​ഗ​തം, ക​മ്യൂ​ണി​റ്റി ഗൈ​ഡു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ടൂ​ർ പാ​ക്കേ​ജു​ക​ൾ പൂ​ർ​ണ​മാ​യി സ്ത്രീ​ക​ൾ നി​യ​ന്ത്രി​ക്കു​ക​യും പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും ചെ​യ്യും. വ​നി​ത ടൂ​റി​സ്റ്റു​ക​ളു​ടെ സു​ര​ക്ഷി​ത സ്ഥാ​ന​മാ​യി ജി​ല്ല​യെ മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യം. ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, ഹോം​സ്റ്റേ ഓ​പ​റേ​റ്റ​ർ​മാ​ർ, സു​വ​നീ​ർ സൃ​ഷ്ടി തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ പ​രി​ശീ​ല​നം ന​ൽ​കി​വ​രു​ന്നു. സ്ത്രീ​സൗ​ഹാ​ർ​ദ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കാ​നു​മു​ള്ള വി​വി​ധ അ​ടി​സ്ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ കു​റെ നാ​ളു​ക​ളാ​യി ന​ട​ത്തി​വ​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്ത്രീ​ക​ൾ​ക്കാ​യി യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന വി​വി​ധ യൂ​നി​റ്റു​ക​ൾ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​തു​പോ​ലെ സ്ത്രീ​ക​ൾ ന​യി​ക്കു​ന്ന ഹോം​സ്റ്റേ​ക​ൾ, സ്ത്രീ​ക​ളു​ടെ സു​വ​നീ​ർ യൂ​നി​റ്റു​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ സ്ത്രീ​കേ​ന്ദ്രീ​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്നു.

കു​മ​ര​ക​ത്ത് സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ഹോം​സ്​​റ്റേ

കു​മ​ര​കം, അ​യ്മ​നം, വൈ​ക്കം, മ​റ​വ​ൻ​തു​രു​ത്ത്​ എ​ന്നി​വ​യാ​ണ്​ ജി​ല്ല​യി​ലെ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ൾ. ഇ​വി​ട​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക സ്ത്രീ​ക​ളെ ത​ന്നെ​യാ​ണ്​ ക​മ്യൂ​ണി​റ്റി ടൂ​ർ ലീ​ഡ​ർ​മാ​രാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പേ​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു. വ​ള്ളം തു​ഴ​യു​ന്ന​തും സ്ത്രീ​ക​ൾ​ത​ന്നെ. സ്ത്രീ​ക​ളു​ടെ ഹോം​സ്​​റ്റേ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. കു​മ​ര​ക​ത്ത്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചു സ്ത്രീ​ക​ൾ ചേ​ർ​ന്ന്​ വീ​ട്​ എ​ടു​ത്ത്​ ഹോം​സ്​​റ്റേ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ഹോം​സ്​​റ്റേ ആ​രം​ഭി​ക്കും. വി​ല്ലേ​ജ്​ ടൂ​ർ പ​ദ്ധ​തി​യി​ലും സ്ത്രീ​ക​ൾ​ക്കു ത​ന്നെ​യാ​ണ്​ കൂ​ടു​ത​ൽ അ​വ​സ​രം. ഓ​ല മെ​ട​യ​ൽ, ക​യ​ർ​പി​രി, ക​ക്ക​വാ​ര​ൽ, വ​ല​യി​ട്ട്​ മീ​ൻ​പി​ടി​ത്തം, പാ​യ നെ​യ്​​ത്ത്, മ​ൺ​പാ​ത്ര നി​ർ​മാ​ണം​ തു​ട​ങ്ങി​യ ഗ്രാ​മ്യ​ജോ​ലി​ക​ളും മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളും കാ​ണാ​നും അ​റി​യാ​നും അ​വ​സ​ര​​മൊ​രു​ക്കു​ന്ന​താ​ണ്​ വി​ല്ലേ​ജ്​ ടൂ​റി​സം. ലിം​ഗ​സ​മ​ത്വ​ത്തി​നും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ യു.​എ​ൻ. വി​മ​ണി​ന്‍റെ ഇ​ന്ത്യ​യി​ലെ ഓ​ഫി​സു​മാ​യി ചേ​ർ​ന്നാ​ണ് ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewswomensTour Package
News Summary - Tour packages that include food, accommodation, transportation and community guides are completely in the hands of women
Next Story