പീഡനം: മുന്സൈനികന് പിടിയില്‍
text_fieldsഅശോക്
കുമാര്‍
പത്തനാപുരം : പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുൻ സൈനികൻ അറസ്റ്റിൽ. കമുകുംചേരി ലക്ഷ്മി ഭവനിൽ അശോക് കുമാർ ആണ് പിടിയിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരുവേ അശോക് കുമാർ ഒളിവിൽ പോയിരുന്നു.തുടര്‍ന്ന് കഴിഞ്ഞദിവസം സ്റ്റേഷനിലെത്തിയ പ്രതി കീഴടങ്ങുകയായിരുന്നു. മൂന്ന് തവണ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി കുട്ടി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
പീഡനവിവരം കൂട്ടുകാരോട് പറയുകയും അവർ വീട്ടുകാരെ അറിയിക്കുകയും ആയിരുന്നു. തുടർന്നാണ് പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പത്തനാപുരം സി.ഐ സജിൻ,എസ്.ഐ അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണവും തെളിവെടുപ്പും നടന്നത്.

