Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയോഗ കേന്ദ്രത്തിലെ...

യോഗ കേന്ദ്രത്തിലെ പീഡനം: ശ്വേതയെ ഭർത്താവിനൊപ്പം ​വിട്ടു

text_fields
bookmark_border
യോഗ കേന്ദ്രത്തിലെ പീഡനം: ശ്വേതയെ ഭർത്താവിനൊപ്പം ​വിട്ടു
cancel
കൊച്ചി: മിശ്രവിവാഹിതയായ തന്നെ യോഗ കേന്ദ്രത്തിൽ തടങ്കലിൽ പീഡിപ്പിച്ചെന്ന്​ പരാതിപ്പെട്ട ഡോ. ശ്വേതക്ക്​ ഭർത്താവ്​ റി​േൻറാ ​െഎസക്കിനൊപ്പം പോകാൻ ഹൈകോടതി അനുമതി. ഭാര്യ ശ്വേതയെ മാതാപിതാക്കൾ അന്യായ തടങ്കലിൽവെച്ചെന്ന്​ ചൂണ്ടിക്കാട്ടി റി​േൻറാ നൽകിയ ഹേബിയസ്​കോർപസ്​ ഹരജി പരിഗണിക്ക​െവ ഭർത്താവിനൊപ്പം പോകാനാണ്​ താൽപര്യമെന്ന്​ ശ്വേത വ്യക്​തമാക്കിയിരുന്നു. ഇവരുടെ വിവാഹം രജിസ്​റ്റർ ചെയ്ത രേഖകള്‍ കോടതി പരിശോധിച്ചു. തുടര്‍ന്ന് വ്യാഴാഴ്​ച ശ്വേതയെ സ്വന്തം ഇഷ്​ടപ്രകാരം വിട്ട് കോടതി ഉത്തരവിടുകയായിരുന്നു.

അതേസമയം, ശ്വേതയുടെ പരാതിയുടെ അടിസ്​ഥാനത്തിൽ തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിന​ും അധികൃതർക്കുമെതിരായ അന്വേഷണവും നടപടികളും ഉചിതമായ നിയമസംവിധാനത്തില്‍ തുടരാൻ കോടതി നിർദേശിച്ചു. താനും റി​േൻറായും ഒരുമിച്ച് താമസിക്കവെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ബന്ധം ഉപേക്ഷിക്കാൻ നിർബന്ധിച്ചെന്നും തൃപ്പൂണിത്തുറയിലെ വിവാദ യോഗ സ​െൻററിൽ തടവിലാക്കി ഉപദ്രവിച്ചെന്നുമായിരുന്നു ശ്വേത കോടതിയിലുൾപ്പെടെ നൽകിയ പരാതിയും മൊഴിയും. തുടർന്നാണ് യോഗ സ​െൻററിനെതിരെ കേസ് എടുക്കാൻ കോടതി നിർദേശിച്ചത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTripunithuraYoga CentreGharwapasi Yoga Centre
News Summary - Torture and sexual abuse at Kerala gharwapasi centres -Kerala news
Next Story