ലോക്ഡൗൺ ദിനം ക്ലാസെടുത്തു; മദ്റസ അധ്യാപകനെതിരെ കേസ്
text_fieldsrepresentative image
തളിപ്പറമ്പ്: കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഞായറാഴ്ച മദ്റസ പഠനം നടത്തിയതിന് മദ്റസ അധ്യാപകനെതിരെ കേസ്.
തളിപ്പറമ്പ് കരിമ്പത്തെ ഹിദായത്തുല്‍ ഇസ്ലാം മദ്റസയിലെ അധ്യാപകന് എ.പി. ഇബ്രാഹീമിനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
പത്തോളം കുട്ടികൾക്കാണ് മദ്റസയുടെ ഒന്നാംനിലയിലെ ക്ലാസില്‍ അധ്യാപകൻ ലോക്ഡൗൺ നിയന്ത്രങ്ങൾ ലംഘിച്ച് ക്ലാസെടുത്തത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പഠനം നിര്‍ത്തിച്ച് കുട്ടികളെ പറഞ്ഞുവിടുകയായിരുന്നു. അധ്യാപകനെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.

