ടോംസ് കോളജിനെതിരായ അന്വേഷണം ഉമ്മൻചാണ്ടി സർക്കാർ അട്ടിമറിച്ചു- VIDEO
text_fieldsകോട്ടയം: വിദ്യാര്‍ഥി പീഡനം നടന്ന കോട്ടയം മറ്റക്കര ടോംസ് എഞ്ചിനിയറിങ് കോളജിനെതിരായ അന്വേഷണം ഉമ്മൻചാണ്ടി സര്‍ക്കാര്‍ അട്ടിറിച്ചതായി റിപ്പോർട്ട്. കോളജ് ഡയറക്ടര്‍ ടോംസ് ജോസഫ് വിദ്യാര്‍ഥി പീഡനവും സാമ്പത്തിക തട്ടിപ്പും നടത്തിയതായി സി.ബി.സി.ഐ.ഡി കണ്ടെത്തിയ കേസാണ് അട്ടിമറിക്കപ്പെട്ടത്. വിദ്യാർഥികളെ മാനസികവും ശാരീരികവുമായി നിരന്തരം പീഡിപ്പിച്ചെന്ന പരാതിയിൽ ടോംസ് ജോസഫിനെതിരെ വനിതാ കമ്മീഷനും അന്വേഷണം നടത്തിയിരുന്നു. വനിതാ കമ്മീഷൻ അന്വേഷണത്തിലും സി.ബി.സി.ഐ.ഡിയുടേതിന് സമാന കണ്ടെത്തലുകളാണുള്ളത്.
2011ല്‍ അന്വേഷണം പൂര്‍ത്തിയായിട്ടും സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തില്ല. എഫ്.ഐ. ആര് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ടോംസിനെതിരായ നടപടികള്‍ നിലച്ചതെന്നും മീഡിയാ വൺ ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡോംസിനെതിരായ എഫ്.ഐ. ആറിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും മീഡിയവൺ പുറത്തുവിട്ടിട്ടുണ്ട്.
