Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടോംസ് കോളജ്: മാറുന്ന വിദ്യാര്‍ഥികള്‍ക്ക് ടി.സി നല്‍കണം
text_fieldsbookmark_border
തിരുവനന്തപുരം: വിദ്യാര്‍ഥി പീഡന പരാതികള്‍ ഉയര്‍ന്ന കോട്ടയം മറ്റക്കര ടോംസ് കോളജില്‍നിന്ന് മാറാന്‍ താല്പര്യപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ടി.സിയും അനുബന്ധരേഖകളും നല്കാന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവിട്ടു. ഫീസ് തിരികെ നല്‍കണമെന്ന ആവശ്യത്തില്‍ മാര്‍ച്ച് 16ന് എറണാകുളത്ത് നടക്കുന്ന അവസാന സിറ്റിങ്ങില്‍ തീരുമാനമെടുക്കും. കോളജിലെ ഇ-പോര്‍ട്ടല്‍ സംവിധാനത്തിലെ തകരാറാണ് ടി.സി നല്‍കുന്നതിന് തടസ്സമെന്ന കോളജ് അധികൃതരുടെ വാദം കമ്മിറ്റി അംഗീകരിച്ചില്ല.
പ്രശ്നം പരിഹരിച്ച് ഉടന്‍ ടി.സിയും അനുബന്ധരേഖകളും നല്കാന് ജസ്റ്റിസ് രാജേന്ദ്രബാബു നിര്‍ദേശിച്ചു. 16ന് നടക്കുന്ന സിറ്റിങ്ങില്‍ നിര്‍ബന്ധമായും കോളജ് മാനേജ്മെന്റ് പ്രതിനിധി പങ്കെടുക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
Next Story
