Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമം പാലിക്കാന്‍...

നിയമം പാലിക്കാന്‍ തയാറായില്ലെങ്കിൽ ഇനി ടോംസ് കോളജിലേക്കില്ലെന്ന് വിദ്യാര്‍ഥികള്‍

text_fields
bookmark_border
നിയമം പാലിക്കാന്‍ തയാറായില്ലെങ്കിൽ  ഇനി ടോംസ് കോളജിലേക്കില്ലെന്ന് വിദ്യാര്‍ഥികള്‍
cancel


കോട്ടയം: ടോംസ് എന്‍ജി. കോളജ് മാനേജ്മെന്‍റ് തെറ്റുതിരുത്തി സര്‍വകലാശാല നിയമം പാലിക്കാന്‍ തയാറായില്ളെങ്കില്‍ ഇനി കോളജിലേക്കില്ളെന്ന് വിദ്യാര്‍ഥികള്‍. മറ്റു കോളജുകളില്‍ പഠിക്കാന്‍ ടി.സി നല്‍കണമെന്ന ആവശ്യവുമായി രക്ഷിതാക്കളും രംഗത്തുവന്നു. എ.ഐ.സി.ടി.ഇയുടേതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കോളജ് കച്ചവടസ്ഥാപനമായാണ് ചെയര്‍മാന്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും ഇവര്‍ പറയുന്നു. യോഗ്യതയില്ലാത്തവര്‍ അധ്യാപകരായി പ്രവര്‍ത്തിക്കുന്നു. പ്രിന്‍സിപ്പലിനെ പേരിന് നിയമിച്ചിട്ടുണ്ടെങ്കിലും ചെയര്‍മാനാണ് സര്‍വകാര്യങ്ങളും നിയന്ത്രിക്കുന്നത്. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നത് ശീലമാക്കിയിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലം മുതലേ കോളജ് പ്രവര്‍ത്തനത്തിനെതിരെയും മാനേജ്മെന്‍റിനെതിരെയും പൊലീസിലടക്കം പരാതി രക്ഷിതാക്കള്‍ നല്‍കിയിരുന്നെങ്കിലും വാദിയെ പ്രതിയാക്കുന്ന സമീപനമാണ് ഉണ്ടായതെന്നാണ് ആരോപണം. പാമ്പാടി നെഹ്റു എന്‍ജി. കോളജിലെ വിദ്യാര്‍ഥി ആത്മഹത്യചെയ്ത സംഭവം മാനേജ്മെന്‍റിന്‍െറ പീഡനത്തത്തെുടര്‍ന്നാണെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ടോംസിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതി ശ്രദ്ധിക്കപ്പെട്ടത്. കോളജും ഹോസ്റ്റലും തടവറക്ക് സമാനമായാണ് അനുഭവപ്പെടുന്നതെന്നും പ്രതികരിച്ചാല്‍ സ്വഭാവദൂഷ്യമാരോപിച്ചുള്ള നടപടിയാണ് ചെയര്‍മാന്‍ സ്വീകരിക്കുന്നതെന്നാണ് വിദ്യാര്‍ഥിനികള്‍ പരസ്യമായി പറയുന്നത്. സര്‍വകലാശാലയും സര്‍ക്കാറും നടപടി സ്വീകരിച്ചില്ലങ്കില്‍ നിയമനടപടിക്കൊരുങ്ങുമെന്ന് രക്ഷിതാക്കളായ കെ. രാജശേഖരന്‍, ഇ. നിസാമുദ്ദീന്‍, എം. അബ്ദുല്‍ ഖാദര്‍, സി.കെ. ശേഖരന്‍, അബ്ദുല്‍ റഷീദ്, സി.എന്‍. ദേവരാജന്‍, ഗ്രേസി ജോര്‍ജ്, എം.ജെ. മത്തായി എന്നിവര്‍ പറഞ്ഞു. 
 

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍:
1.പിടി.എ രൂപവത്കരിക്കുക
2.പഠനം നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടി.സിയും സര്‍ട്ടിഫിക്കറ്റും നല്‍കുക
3.വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രശ്നപരിഹാര സെല്‍ രൂപവത്കരിക്കുക
4.ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റുകയും ഹോസ്റ്റല്‍ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്യുക
5.ഞായറാഴ്ച സമ്പൂര്‍ണ അവധി
6.വെള്ളിയാഴ്ച പ്രാര്‍ഥനക്ക് സൗകര്യം നല്‍കുക
7.രണ്ടാം ശനിയാഴ്ചയുടെ തലേന്ന് വീട്ടില്‍ പോകാന്‍ അനുവദിക്കുക
8.വേനല്‍ അവധിക്കാലത്തെ മെസ് ഫീസ് ഒഴിവാക്കുക
9.ചെയര്‍മാനടക്കം പുരുഷന്മാര്‍ ലേഡീസ് ഹോസ്റ്റലില്‍ രാത്രി പ്രവേശിക്കരുത്
10.പിഴകള്‍ ഒഴിവാക്കണം

അംഗീകാരം വളഞ്ഞവഴിയില്‍ നേടിയതെന്ന് ആരോപണം
കോട്ടയം: ടോംസ് എന്‍ജി. കോളജിന്‍െറ അംഗീകാരം വളഞ്ഞവഴിയില്‍ നേടിയതെന്ന് ആരോപണം. 2014ല്‍ ആണ് എ.ഐ.സി.ടി.ഇ അംഗീകാരം ലഭിച്ചത്. എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം പത്തേക്കര്‍ ഭൂമി വേണ്ടിടത്ത് ഒരേക്കറിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. മാനദണ്ഡമനുസരിച്ചുള്ള ആധുനിക സജ്ജീകരണമുള്ള ലാബുകളോ കെട്ടിടങ്ങളോ ഇന്‍റര്‍നെറ്റ ്സൗകര്യമോ ഇല്ളെന്നാണ് ആരോപണമുയര്‍ന്നത്. അധ്യാപകരുടെ എണ്ണവും യോഗത്യയും കഴമ്പുള്ള ആരോപണങ്ങളില്‍പെടുന്നു. മെച്ചപ്പെട്ട താമസസൗകര്യം ഉറപ്പുവരുത്തുന്നത് സംബന്ധിച്ചും പരാതിക്കിടയായിയിട്ടുണ്ട്. ഇതെല്ലാം കൂടാതെയാണ് പെണ്‍കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന ചെയര്‍മാന്‍െറ ചോദ്യംചെയ്യലും അശ്ളീലത കലര്‍ത്തിയുള്ള സംസാരവും. മാനസിക-ശാരീരികപീഡനവും ഉണ്ടെന്നാണ് പരാതിക്കാര്‍ പറഞ്ഞത്. ചെയര്‍മാന് രാത്രി ഭക്ഷണം എത്തിക്കേണ്ടതും വിദ്യാര്‍ഥിനികളുടെ ചുമതലയാണ്. വനിത ഹോസ്റ്റലിന് വാര്‍ഡനില്ല എന്ന പരാതിയുമുണ്ട്. സാങ്കേതിക സര്‍വകലാശാല വി.സി ഡോ. കുഞ്ചെറിയ എ.ഐ.സി.ടി.ഇയുടെ സെക്രട്ടറി ആയിരിക്കെയാണ് കോളജിന് അനുമതി ലഭിച്ചത്. റിപ്പോര്‍ട്ട് സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ ജി.പി. പദ്മകുമാര്‍ തിങ്കളാഴ്ച സര്‍ക്കാറിന് നല്‍കുമെന്നാണ് സൂചന. വിദ്യാര്‍ഥികള്‍ക്കെതിരെ ക്രൂരപീഡനങ്ങളാണ് നടക്കുന്നതെന്നും ചെയര്‍മാന്‍ അസമയത്ത് ഹോസ്റ്റലിലത്തെി ശല്യപ്പെടുത്തുന്നതായും തെളിവെടുപ്പില്‍ മൊഴിനല്‍കിയതും എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും കോളജിനെതിരെ നടപടിയിലേക്ക് നയിക്കുന്നതാണ്. 

Show Full Article
TAGS:toms college 
News Summary - toms college
Next Story