Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇവർ ‘ടീം വി.ഡി.എസി’ലെ...

ഇവർ ‘ടീം വി.ഡി.എസി’ലെ മ​ന്ത്രിമാർ: സത്യപ്രതിജ്ഞ നാളെ

text_fields
bookmark_border
ഇവർ ‘ടീം വി.ഡി.എസി’ലെ മ​ന്ത്രിമാർ: സത്യപ്രതിജ്ഞ നാളെ
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​പ്രൈ​സു​ക​ൾ​ക്കും അ​പ്ര​തീ​ക്ഷി​ത തി​രു​ത്ത​ലു​ക​ൾ​ക്കും രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളെ ആ​കാം​ക്ഷ​യി​ലാ​ക്കി​യ മാ​ര​ത്ത​ൺ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ഭ​ര​ണ​യ​​ന്ത്രം തി​രി​ക്കേ​ണ്ട പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ ചി​ത്രം ജ​ന​സ​മ​ക്ഷം.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്​ പു​റ​മെ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, സ​ണ്ണി ജോ​സ​ഫ്, കെ. ​മു​ര​ളീ​ധ​ര​ൻ, മോ​ൻ​സ്​ ​ജോ​സ​ഫ്, ഷി​ബു ബേ​ബി ജോ​ൺ, അ​നൂ​പ് ജേ​ക്ക​ബ്, സി.​പി. ജോ​ൺ, എ.​പി. അ​നി​ൽ​കു​മാ​ർ, പി.​സി. വി​ഷ്​​ണു​നാ​ഥ്, റോ​ജി എം. ​ജോ​ൺ, ബി​ന്ദു കൃ​ഷ്ണ, എം. ​ലി​ജു, കെ.​എം. ഷാ​ജി, പി.​കെ. ബ​ഷീ​ർ, വി.​ഇ. അ​ബ്ദു​ൽ ഗ​ഫൂ​ർ, ടി. ​സി​ദ്ദീ​ഖ്, കെ.​എ. തു​ള​സി, ഒ.​ജെ. ജ​നീ​ഷ് എ​ന്നി​വ​രാ​ണ്​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന്​ ​സ​ത്യ​​പ്ര​തി​ജ്ഞ ചെ​യ്ത്​ അ​ധി​കാ​ര​മേ​ൽ​ക്കു​ക.

മു​തി​ർ​ന്ന കോ​ൺ​​​​ഗ്ര​സ്​ നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ 16ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​റാ​കും. ഷാ​നി​മോ​ൾ ഉ​സ്മാ​നാ​ണ്​ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ. കേ​ര​ള കോ​ൺ​ഗ്ര​സ്​ ​ജോ​സ​ഫിലെ അപു ജോൺ ജോസഫാണ് ചീ​ഫ്​ വി​പ്പ്​.മ​ന്ത്രി​സ​ഭ​യി​ൽ 14 പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്.

കോ​ൺ​ഗ്ര​സി​ന്​ മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം 12ഉം ​മു​സ്​​ലിം ലീ​ഗി​ന്​ അ​ഞ്ചും കേ​ര​ള കോ​ൺ​ഗ്ര​സ്, ആ​ർ.​എ​സ്.​പി, സി.​എം.​പി, കേ​ര​ള​ കോ​ൺ​ഗ്ര​സ്​ ജേ​ക്ക​ബ്​ എ​ന്നീ ഘ​ട​ക​ക​ക്ഷി​ക​ൾ ഓ​രോ മ​ന്ത്രി​മാ​ർ വീ​ത​വു​മാ​ണ്​ ല​ഭി​ച്ച​ത്. ചി​ല ഘ​ട​ക​ക​ക്ഷി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ടേം ​വ്യ​വ​സ്ഥ നി​ശ്ച​യി​ച്ചെ​ങ്കി​ലും അ​ത്​ പി​ന്നീ​ട്​ പ്ര​ഖ്യാ​പി​ക്കും. അ​നൂ​പ്​ ​ജേ​ക്ക​ബും മാ​ണി സി. ​കാ​പ്പ​നും ചു​മ​ത​ല വെ​ച്ചു​മാ​റു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ​ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​താ​യാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, മു​സ്​​ലിം ലീ​ഗ്​ ടേം ​വ്യ​വ​സ്ഥ​യി​ൽ ര​ണ്ട​ര വ​ർ​ഷം ക​ഴി​ഞ്ഞ്​ മ​ന്ത്രി​യാ​കു​ന്ന​യാ​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു. കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ നി​ന്നു​ള്ള പാ​റ​യ്ക്ക​ൽ അ​ബ്​​ദു​ല്ല​യാ​ണ്​ ര​ണ്ടാം ടേം ​മ​ന്ത്രി. വ​കു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച ഏ​റെ​​ക്കു​റെ ധാ​ര​ണ​യാ​യെ​ങ്കി​ലും അ​ന്തി​മ​മാ​യി​ട്ടി​ല്ല. അ​വ​സാ​ന​വ​ട്ട ച​ർ​ച്ച​ക​ൾ പു​രോ​ഗി​ക്കു​ക​യാ​ണ്.

സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ ശേ​ഷ​മാ​കും ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ക്കു​ക. കോ​ൺ​ഗ്ര​സി​ൽ ആ​റ്​ പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം സ​മ്പൂ​ർ​ണ മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ര​ണ്ടു മ​ന്ത്രി​മാ​രു​ണ്ടാ​കു​ന്ന​തും ച​രി​ത്രം. 1987ൽ ​ഭാർഗവി തങ്കപ്പന് ശേഷം ഇ​താ​ദ്യ​മാ​യാ​ണ്​ വ​നി​ത ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ദ​വി​യി​ലേ​ക്കെ​ത്തു​ന്ന​ത്.

സാ​മൂ​ഹി​ക സ​ന്തു​ലി​താ​വ​സ്ഥ​യും സാ​മു​ദാ​യി​ക പ​രി​ഗ​ണ​ന​യും ജി​ല്ല പ്രാ​തി​നി​ധ്യ​വും സീ​നി​യോ​റി​റ്റി​യു​മ​ട​ക്കം വി​വി​ധ ഘ​ട​കങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ കോ​ൺ​ഗ്ര​സി​ലെ 63 എം.​എ​ൽ.​എ​മാ​രി​ൽ​നി​ന്ന്​ മ​​ന്ത്രി​മാ​രാ​യ 11 പേ​രെ അ​രി​​ച്ചെ​ടു​ത്ത്.

ആ​ദ്യ ര​ണ്ടു​ ഘ​ട്ട​ങ്ങ​ളി​ലൊ​ന്നും ച​ർ​ച്ച​യി​ൽ ഇ​ല്ലാ​തി​രു​ന്ന​വ​ർ അ​വ​സാ​ന നി​മി​ഷം പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ജോ​സ​ഫ്​ വി​ഭാ​ഗം ര​ണ്ടു​ മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​​ച്ചെ​ങ്കി​ലും ഒ​ടു​വി​ൽ ഒ​രു മ​ന്ത്രി​യും ചീ​ഫ്​ വി​പ്പ്​​ പ​ദ​വി​യും​കൊ​ണ്ട്​ തൃ​പ്തി​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tomorrownew Ministersswearing-in ceremonyKerala News
News Summary - Swearing-in tomorrow: Know the ministers
Next Story