Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതബല വായിച്ചും...

തബല വായിച്ചും മുദ്രാവാക്യം വിളിപ്പിച്ചും തച്ചങ്കരി സ്ഥാനമേറ്റു

text_fields
bookmark_border
തബല വായിച്ചും മുദ്രാവാക്യം വിളിപ്പിച്ചും തച്ചങ്കരി സ്ഥാനമേറ്റു
cancel

തിരുവനന്തപുരം: തബല ​വായിച്ചും കെ.എസ്​.ആർ.ടി.സിക്കു​ വേണ്ടി ജീവനക്കാരെക്കൊണ്ട്​ മുദ്രാവാക്യം വിളിപ്പിച്ചും പുതിയ സി.എം.ഡിയായി ടോമിൻ ​െജ. തച്ചങ്കരിയുടെ സ്ഥാനാരോഹണം. ജീവനക്കാരെയെല്ലാം വിളിച്ചുകൂട്ടി പൊതുചടങ്ങ്​ സംഘടിപ്പിച്ച്​ തബല വായിച്ചായിരുന്നു കെ.എസ്​.ആർ.ടി.സിയു​െട ചരിത്രത്തിലെ ഇൗ വേറിട്ട സ്ഥാനമേൽക്കൽ. അതും തബല വായിക്കാൻ പഠിപ്പിച്ച കെ.എസ്​.ആർ.ടി.സി പെൻഷനറായ ഗുരുവി​​​െൻറ സാന്നിധ്യത്തിൽ. എന്തു​ വില കൊടുത്തും കെ.എസ്​.ആർ.ടി.സിയെ അപഹാസ്യതയുടെ ഭാവത്തിൽനിന്ന്​ അഭിനന്ദനത്തി​​​െൻറ വഴികളിലേക്ക്​ നടത്തിക്കുമെന്ന്​ ഉറപ്പുനൽകി വരുത്തി നിറഞ്ഞ സദസ്സി​​​െൻറ ​ൈകയടി നേടിയാണ്​ സംസാരമാരംഭിച്ചത്​. 

െക.എസ്​.ആർ.ടി.സിയുടെ ഗുണവും നന്മയും മ​ാത്രമാണ്​ ത​​​െൻറ ലക്ഷ്യം. മറ്റുള്ളവർക്ക്​ എന്ത്​ പ്രശ്​നമുണ്ടാകുന്നതും വിഷയമല്ല. നിലവിൽ കെ.എസ്​.ആർ.ടി.സി ഗുരുതര പ്രതിസന്ധി നേരിടുന്നുണ്ട്​. ഇൗ അസുഖത്തിന്​ പുറമേയുള്ള മരുന്ന്​ ലേപനം കൊണ്ട്​ ഫലമുണ്ടാകില്ല. വലിയ ശസ്​ത്രക്രിയതന്നെ വേണ്ടിവരും. ഇതിൽ​ ജീവനക്കാർക്ക്​  ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായേക്കാം.

ജീവനക്കാർ ഇതുവരെ അനുഭവിച്ചു വന്ന സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലുമൊക്കെ ചില വിട്ടുവീഴ്​ച ചെ​േയ്യണ്ടിവരും. എന്നാൽ,  കൃത്യസമയത്ത്​ ശമ്പളവും പെൻഷനും നൽകുന്ന ഉത്തരവാദിത്തം താൻ ഏറ്റെടുക്കും. അല്ലെങ്കിൽ ജീവനക്കാരോ യൂനിയനോ സ്ഥാപനത്തെ ഏറ്റെടുത്ത്​​ ശമ്പളവും പെൻഷനും കൃത്യമായി നൽകാമെന്ന്​ ഉറപ്പു നൽകിയാൽ അവർ പറയുന്നിടത്ത്​ ഒപ്പിടാൻ തയാറാണ്​. പക്ഷേ, ഇതു രണ്ടിനും ഇടയി​െല കൂട്ടുഭരണം അനുവദിക്കില്ലെന്ന്​ തച്ചങ്കരി വ്യക്തമാക്കി. 

 നിയമവിരുദ്ധ കാര്യങ്ങൾ യൂനിയനുകൾ​ ആവശ്യപ്പെടാൻ പാടില്ല. പ്രതിസന്ധി പരിഹരിക്കുന്നതിനിടെ സാധാരണഗതിയി​െല അവകാശങ്ങൾ കിട്ടിയില്ലെന്ന്​ വരാം. പക്ഷേ,  അത്​ താൽക്കാലികമാണ്​. നിലവിലെ അവസ്ഥയിൽ മാറ്റം വരണം. ഒരു വർഷം ഒരു ബസ്​ ഉണ്ടാക്കുന്ന നഷ്​ടം 38  ലക്ഷം രൂപയാണ്​. ഒരു ബസ്​ വാങ്ങാൻ  28 ലക്ഷം രൂപ മതി. അതായത്​ ഒരു ബസ്​ ഒാടിക്കാതിരുന്നാൽ ലാഭിക്കുന്നത്​ 10 ലക്ഷം രൂപയാണ്​.

ജോലി സമയത്ത്​ താൻ കർക്കശക്കാരനായ എം.ഡിയായിരിക്കും. സ്ഥാപനമാണ്​ ഒന്നാമത്​. ത​​​െൻറ പരിഗണനയിൽ പിന്നെയേ​ ​ തൊഴിലാളിയുള്ളൂ.  മൂന്നാമത്​ പെൻഷൻകാരും.  ആവശ്യമില്ലാത്ത നിയമനങ്ങളെയും മറ്റ്​ ഡ്യൂട്ടികളെയും നിഷ്​കരുണം മാറ്റും. ത​​​െൻറ  ആസ്ഥാനം ചീഫ്​ ഒാഫിസ്​ ആയിരിക്കില്ലെന്നും ഡിപ്പോകളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒടുവിൽ ജീവനക്കാ​​​രെക്കൊണ്ട്​ ‘ജയ്​ കെ.എസ്​.ആർ.ടി.സി’ എന്ന മുദ്രാവാക്യം വിളിപ്പിച്ച ശേഷമാണ്​ അദ്ദേഹം സംസാരമവസാനിപ്പിച്ചത്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tomin thachankary
News Summary - Tomin Thachankary appointed KSRTC MD
Next Story