ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി
text_fieldsകൊച്ചി: ആംഡ് ബറ്റാലിയൻ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി. അർബുദ ബാധിതയായി ദീർഘകാലം ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ച എറണാകുളം തമ്മനത്തെ വസതിയിലായിരുന്നു അന്ത്യം.
കൊച്ചിയിലെ റിയാൻ സ്റ്റുഡിയോയുടെ മാേനജിങ് ഡയറക്ടറായിരുന്ന അനിത ലണ്ടൻ സ്കൂൾ ഓഫ് മ്യൂസിക്കിൽനിന്ന് എയിറ്റ്ത്ത് വേ േഗ്രഡിൽ പിയാനോ കോഴ്സ് വിജയിച്ചിട്ടുണ്ട്. മികച്ച പിയാനോവാദകയാണ്. തെരുവുനായ്ക്കളുടെ പുനരധിവാസത്തിനും മറ്റും ഒട്ടേറെ ഇടപെടലുകൾ നടത്തിയിരുന്നു. കുടുംബത്തിെൻറ മേൽനോട്ടത്തിലുള്ള ബിസിനസിലും സജീവമായി.
കുറുന്തോട്ടത്തിൽ പരേതരായ വർഗീസ് ചെറിയാനും ബഹ്ൈറനിൽ ഡോക്ടറായിരുന്ന മേരി ചാക്കോയുമാണ് മാതാപിതാക്കൾ. മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ. മക്കളും മരുമക്കളും ബംഗളൂരുവിൽ ഐ.ടി പ്രഫഷനലുകളാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കൊച്ചി കോന്തുരുത്തി സെൻറ് ജോൺസ് നെപുംസ്യാൻ പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
