Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനധികൃത നിയമനം​:...

അനധികൃത നിയമനം​: തച്ചങ്കരിക്കെതിരെ അന്വേഷണം തുടരാമെന്ന്​ ഹൈകോടതി

text_fields
bookmark_border
അനധികൃത നിയമനം​: തച്ചങ്കരിക്കെതിരെ അന്വേഷണം തുടരാമെന്ന്​ ഹൈകോടതി
cancel

കൊച്ചി: അനധികൃത നേട്ടത്തിനായി ഉദ്യോഗാർഥിയുടെ യോഗ്യത പരിശോധിക്കാതെ ഉയർന്ന തസ്​തികയിൽ നിയമനം നൽകിയെന്ന കേസിൽ അഡീ. ഡി.ജി.പിയും മുൻ ഗതാഗത കമീഷണറുമായ ടോമിൻ തച്ചങ്കരി ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസി​​​െൻറ പ്രാഥമികാന്വേഷണത്തിന്​​ ​ൈഹകോടതിയുടെ ഉത്തരവ്​. പൊലീസ്​ ആസ്​ഥാനത്ത്​ ഉയർന്ന പദവിയിൽ ഇരിക്കുന്നയാളെന്ന നിലയിൽ തച്ചങ്കരിക്കെതിരെ ഏറെ മുതിർന്ന ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്​ഥൻതന്നെ അന്വേഷിക്കണം.​ ​ത​​​െൻറ നിയമനവുമായി ബന്ധപ്പെട്ട്​ താനും അന്നത്തെ ഗതാഗത കമീഷണറും അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലൻസ്​ കോടതിയുടെ ഉത്തരവ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ തൃശൂരിൽ അസി. മോ​േട്ടാർ വെഹിക്കിൾസ്​ ഇൻസ്​പെക്​ടറായ ശ്രീഹരി നൽകിയ ഹരജിയാണ്​  സിംഗിൾ ബെഞ്ച്​ പരിഗണിച്ചത്​.

ഗതാഗത വകുപ്പിലെ മിനിസ്​റ്റീരിയൽ ജീവനക്കാരനായിരുന്ന ശ്രീഹരിയെ 2015 ഒക്​ടോബറിലാണ്​ എ.എം.വി.​െഎയായി നിയമിച്ചത്​. രാജസ്​ഥാൻ പിലാനിയിലെ​ ശ്രീധർ യൂനിവേഴ്​സിറ്റിയിൽനിന്ന്​ മൂന്ന്​ വർഷത്തെ ബിടെക്​ യോഗ്യതയുടെ അടിസ്​ഥാനത്തിലായിരുന്നു നിയമനം. ​എന്നാൽ, അനധികൃത നേട്ടം കൈപ്പറ്റി യോഗ്യതയില്ലാത്തയാളെ നിയമിച്ച്​ ടോമിൻ തച്ചങ്കരി അധികാരദുർവിനിയോഗം നടത്തിയെന്നാരോപിച്ച്​ കൊച്ചിയിലെ മാധ്യമപ്രവർത്തകനായ രവീന്ദ്രൻ വിജിലൻസ്​ കോടതിയിൽ പരാതി നൽകിയതിനെ തുടർന്നാണ്​ ത്വരിതാന്വേഷണത്തിന്​ കോടതി ഉത്തരവിട്ടത്​. 2017 ജനുവരി 21ലെ ഇൗ ഉത്തരവ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്​ ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്​. താനടക്കമുള്ള എതിർകക്ഷികളെ കേൾക്കാതെയാണ്​ വിജിലൻസ്​ കോടതി ഉത്തര​െവന്നും മതിയായ യോഗ്യതയോടെയാണ്​ നിയമനം നേടിയതെന്ന്​ നേര​േത്ത നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്​ ഹരജി നൽകിയത്​. 

ഇപ്പോൾ കുറ്റം നിലവിലില്ലെന്നും നിയമനവുമായി ബന്ധപ്പെട്ട്​ അഴിമതിയോ അനധികൃത നേട്ടമുണ്ടാക്കലോ നടന്നിട്ടുണ്ടോയെന്ന്​ പ്രഥമാന്വേഷണത്തിനുള്ള​ ഉത്തരവു മാത്രമാ​ണുള്ളതെന്നും പറഞ്ഞ കോടതി, ഇൗ ഘട്ടത്തിൽ അന്വേഷണം സ്​റ്റേ ചെയ്യുന്നില്ലെന്ന്​ വ്യക്​തമാക്കി. അന്വേഷണം നടക്കേണ്ടത്​ ഗതാഗത കമീഷണ​െറ കേന്ദ്രീകരിച്ചാണ്​. വിജിലൻസ്​ കോടതി ഉത്തരവി​​​െൻറ അടിസ്​ഥാനത്തിലുള്ള അന്വേഷണത്തി​​​െൻറ പുരോഗതി റിപ്പോർട്ട്​ സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്​ഥനോട്​ ഹൈകോടതി നിർദേശിച്ചു. വിശദമായി അന്വേഷിച്ച്​ അഴിമതിയോ സ്വഭാവദൂഷ്യമോ നടത്തിയിട്ടുണ്ടോയെന്ന്​ ക​ണ്ടെത്താനും നിർദേശിച്ചു. തുടർന്ന്​ കേസ്​ രണ്ടാഴ്​ചക്ക്​ ശേഷം പരിഗണിക്കാൻ മാറ്റി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courttomin j thachankary
News Summary - tomin j thachankary high court
Next Story