ഫാ. ടോം ഉഴുന്നാലിലിെൻറ മോചനത്തിന് കേന്ദ്രം ഇടപെടണം –സി.പി.എം
text_fieldsതിരുവനന്തപുരം: മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിെൻറ മോചനത്തിനായി കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ആഭ്യന്തരയുദ്ധം നടക്കുന്ന യമനിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ടോം ഉഴുന്നാലിൽ 14 മാസത്തിലേറെയായി തടവിൽ കഴിയുകയാണ്. തെൻറ ആരോഗ്യം ക്ഷയിക്കുകയാണെന്നും മറ്റേതെങ്കിലും രാജ്യക്കാരനായിരുന്നെങ്കിൽ ആ രാജ്യത്തെ സർക്കാർ ഇങ്ങനെ പെരുമാറില്ലായിരുെന്നന്നും വേദനയോടെ ഫാദർ പറയുന്ന വിഡിയോ നേരത്തേതന്നെ പ്രചാരണത്തിലുണ്ട്. പുതിയ വിഡിയോയിൽ നിരവധി തവണ കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ടിട്ടും സർക്കാറിെൻറ ഭാഗത്തുനിന്ന് വളരെ തണുത്ത പ്രതികരണമാണ് ഉണ്ടായത്.
ഈ സാഹചര്യത്തിൽ ഫാ. ടോമിെൻറ മോചനത്തിന് കേന്ദ്രസർക്കാർ നടത്തുന്ന പരിശ്രമമെന്തെന്ന് ഇന്ത്യക്കാരോട് വെളിപ്പെടുത്താനുള്ള ബാധ്യത കേന്ദ്ര സർക്കാറിനുണ്ടെന്നും സി.പി.എം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
