കാണാൻ ജോസ് ടോം എത്തി; ജോസഫ് ഇന്ന് പാലായിൽ ആൻറണിക്കൊപ്പം
text_fieldsതൊടുപുഴ: പാലാ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ പി.ജെ. ജോസഫിനെ തൊ ടുപുഴ പുറപ്പുഴയിലെ വീട്ടിലെത്തി സന്ദർശിച്ചു. ജോസഫിനെ മയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം. െചാവ്വാഴ്ച രാവിലെ ഏഴരയോടെയാണ് ജോസഫിെൻറ വീട്ടിൽ സ്ഥാനാർഥി എത്തിയത്. സ്ഥാനാർഥിയുടെ അഹന്തയായാണ് ജോസഫിനെ അനുകൂലിക്കുന്ന പാർട്ടി കോട്ടയം ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പനടക്കം ജോസഫിനെ കാണാത്തത് വിശേഷിപ്പിച്ചിരുന്നത്. ജോസഫ് പ്രചാരണത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോസ് ടോം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
നേരേത്ത നിശ്ചയിച്ചപ്രകാരം എ.കെ. ആൻറണി പങ്കെടുക്കുന്ന ബുധനാഴ്ചത്തെ യോഗത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് പങ്കെടുക്കാനാണ് ജോസഫിെൻറ തീരുമാനം. സ്ഥാനാർഥി വന്നുകണ്ടതിൽ സന്തോഷമെന്നും പ്രചാരണത്തിൽ പങ്കെടുക്കുമെന്നും ജോസഫ് അറിയിച്ചു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
