Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രളയക്കെടുതി: മൂന്നിടങ്ങളിലെ ടോൾ ഒഴിവാക്കി

text_fields
bookmark_border
പ്രളയക്കെടുതി: മൂന്നിടങ്ങളിലെ ടോൾ ഒഴിവാക്കി
cancel

കൊച്ചി: കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്​ചാത്തലത്തിൽ മൂന്നിടങ്ങളിലെ ടോൾ ഒഴിവാക്കിയതായി നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചു. തൃശൂർ ജില്ലയിലെ പാലിയേക്കര, പാലക്കാട്​ ജില്ലയിലെ പാമ്പംപള്ളം, എറണാകുളം ജില്ലയിലെ കുമ്പളം പ്ലാസകളിലെ ടോൾ പിരിവ്​ ഒഴിവാക്കുമെന്നാണ്​ അതോറിറ്റി അറിയിച്ചത്​. ആഗസ്​റ്റ്​ 26 വരെ ടോൾ പിരിക്കില്ലെന്നാണ്​ ദേശീയപാത അതോറിറ്റി വ്യക്​തമാക്കിയിരിക്കുന്നത്​​.

പ്രളയക്കെടുതിയെ തുടർന്ന്​ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പോയ വാഹനങ്ങളിൽ നിന്നുവരെ ടോൾ പിരിച്ചതായി പരാതിയുയർന്നിരുന്നു. തുടർന്ന്​ ടോൾ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ രാഷ്​ട്രീയ നേതാക്കൾ ഉൾപ്പടെ രംഗത്തെത്തിയിരുന്നു. ഇതിന്​ ശേഷമാണ്​ ടോൾ ഒഴിവാക്കാൻ ദേശീയപാത അതോറിറ്റി തയാറായത്​.

നേരത്തെ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദേശരാജ്യങ്ങളിൽ നിന്ന്​ അയക്കുന്ന സാധനങ്ങൾക്ക്​ നികുതി ചുമത്താനുള്ള കേന്ദ്രസർക്കാർ തീരുമാനവും വിവാദത്തിന്​ കാരണമായിരുന്നു. ​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Toll removed in three plaza
Next Story