പരീക്ഷപ്പേടി മാറ്റാൻ ടോൾ ഫ്രീ സഹായ കേന്ദ്രം തുടങ്ങി
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പൊതുപരീക്ഷകളുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ സമ്മർദങ്ങൾ ലഘൂകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വീ ഹെൽപ് ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രത്തിന് തുടക്കമായി. കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറിൽ വിളിക്കാം.
രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ ഫോണിൽ കൗൺസലിങ് സഹായം ലഭ്യമാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഹയർസെക്കൻഡറി വിഭാഗത്തിന് കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് സംവിധാനം ഒരുക്കിയത്. ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാപ്രവൃത്തി ദിനങ്ങളിലും ലഭ്യമാകും. നിംഹാൻസ് ബംഗളൂരുവിൽനിന്ന് പരിശീലനം ലഭിച്ച സൗഹൃദ കോഓഡിനേറ്റർമാരാണ് കൗൺസലിങ്ങിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

