Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലിയേക്കരയിലെ ടോൾ...

പാലിയേക്കരയിലെ ടോൾ വിലക്ക്​ തുടരും; ഹരജി ചൊവ്വാഴ്ച പരിഗണിക്കും

text_fields
bookmark_border
paliyekkara toll plaza
cancel
Listen to this Article

കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് ഹൈകോടതി ഏർപ്പെടുത്തിയ വിലക്ക് തുടരും. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കും അപകടാവസ്ഥയും തുടരുന്ന സാഹചര്യംകൂടി പരിഗണിച്ചാണ്​ ജസ്റ്റിസ്​ എ. മുഹമ്മദ്​ മുഷ്​താഖ് അധ്യക്ഷനായ ബെഞ്ച്​ ചൊവ്വാഴ്ചവരെ വിലക്ക്​ നീട്ടി ഉത്തരവിട്ടത്​. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. ആഗസ്റ്റ്​ ആറിനാണ് ടോൾ പിരിവ്​ തടഞ്ഞ്​ കോടതിയുടെ ഉത്തരവ്​ ഉണ്ടായത്​.

തിങ്കളാഴ്ച കേസ്​ പരിഗണിക്കവേ, ​നിലവിലെ സാഹചര്യത്തിൽ ടോൾ പിരിവിന്​ അനുമതി നൽകിയാൽ തുക കുറക്കുന്ന കാര്യം പരിഗണിക്കണമെന്ന്​ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച നിലപാടറിയിക്കാൻ ദേശീയപാത അതോറിറ്റി കൂടുതൽ സമയം തേടി. തുടർന്നാണ്​ ​ ഹരജി ചൊവ്വാഴ്ചത്തേക്ക്​ മാറ്റിയത്​. തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കോൺഗ്രസ്​ നേതാവ്​ ഷാജി കോടകണ്ടത്ത്, ഒ.ജെ. ജനീഷ് തുടങ്ങിയവർ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtNational Highwaypaliyekkara tollHighcouurtLatest News
News Summary - Toll ban in Paliyekkara will continue; petition will be considered on Tuesday
Next Story