കക്കൂസ് മാലിന്യം കൈകൊണ്ട് നീക്കുന്നത് ഒഴിവാക്കും
text_fieldsതിരുവനന്തപുരം: കക്കൂസ് മാലിന്യം കൈകൊണ്ട് നീക്കുന്നത് പൂർണമായും ഒഴിവാക്കി യന്ത്രവത്കരണം നടപ്പാക്കാൻ സർക്കാർ പദ്ധതി. തോട്ടിപ്പണി അന്തസ്സുള്ള ജോലിയും വ്യവസായ സംരംഭവുമാക്കി മാറ്റാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണിത്. ശുചിത്വമിഷെൻറ നേതൃത്വത്തിലാണ് ഇത് നടപ്പാക്കുക. പദ്ധതിപ്രകാരം കക്കൂസ് മാലിന്യം കൈകൊണ്ട് നീക്കുന്നത് പൂർണമായും ഒഴിവാക്കും. പകരം യന്ത്രവത്കരണം നടപ്പാക്കും.
ആദ്യ പടിയായി വിശദമായ സർവേ നടത്തി തോട്ടിപ്പണി ചെയ്യുന്നവരുടെ ജീവിതസാഹചര്യം മനസ്സിലാക്കും. നഗരകാര്യ വകുപ്പിെൻറ കൈവശമുള്ള കണക്കുകൾ ഉപയോഗപ്പെടുത്തി ആദ്യഘട്ട പ്രവർത്തനം ഉടൻ ആരംഭിക്കും. ഇൗ പണിയുമായി ബന്ധപ്പെട്ട് ആരൊക്കെ, എവിടെയൊക്കെ ജോലിചെയ്യുന്നു എന്ന് കണ്ടെത്താനുള്ള പ്രാരംഭ ജോലിയാണ് ശുചിത്വമിഷെൻറ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എൻ.ജി.ഒകളുടെ സഹായവും തേടിയിട്ടുണ്ട്.
മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധികളിൽ തോട്ടിപ്പണി ചെയ്യുന്നവരെ കണ്ടെത്തി പുതിയ സാങ്കേതികവിദ്യയിൽ ഈ ജോലിചെയ്യാനാകുന്ന അവസ്ഥയുണ്ടാക്കുകയാണ് ആദ്യം ചെയ്യുക. ഇതിനായി യന്ത്രം നൽകുകയും അത് പഠിപ്പിക്കാൻ സംവിധാനമുണ്ടാക്കുകയും ചെയ്യും. പിന്നീട് മിഷൻ തന്നെ വിശദമായ സർവേ നടത്തും.
ദുർഗന്ധമോ ആരോഗ്യപ്രശ്നമോ ഭയന്ന് സമരത്തിനിറങ്ങുന്നവർ എറണാകുളം ബ്രഹ്മപുരത്തെ പ്ലാൻറ് നേരിട്ടുകണ്ട് കാര്യങ്ങൾ മനസ്സിലാക്കണമെന്നാണ് ശുചിത്വമിഷെൻറ നിലപാട്. ഒരു ദുർഗന്ധവുമില്ലാത്ത സ്ഥലമാണത്.
സാങ്കേതികസഹായം നൽകി ബിസിനസ് മാതൃക സൃഷ്ടിക്കലാണ് മിഷൻ ചെയ്യുന്നതെങ്കിലും ഇക്കാര്യത്തിൽ സാമൂഹികവശംകൂടി ലക്ഷ്യമിടുന്നുണ്ട്. ജീവിതസാഹചര്യം മാറ്റാൻ സാമൂഹികക്ഷേമ വകുപ്പ് വഴി പദ്ധതികൾ നടപ്പാക്കുന്നതും ആലോചിക്കും. ഈ ജോലി ചെയ്യുന്നവർക്ക് ഉണ്ടാകാനിടയുള്ള അപരിഷ്കൃതാബോധം മാറ്റാനുള്ള ശ്രമങ്ങളും ഇതിനൊപ്പം നടത്താനും മിഷൻ തയാറെടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
