Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightത്യാഗസ്മരണയില്‍ ഇന്ന്​...

ത്യാഗസ്മരണയില്‍ ഇന്ന്​ ദുഃഖവെള്ളി

text_fields
bookmark_border
ത്യാഗസ്മരണയില്‍ ഇന്ന്​ ദുഃഖവെള്ളി
cancel

കോ​ട്ട​യം: യേ​ശു​വി​​​െൻറ പീ​ഡാ​നു​ഭ​വ​വും കു​രി​ശു​മ​ര​ണ​വും അ​നു​സ്മ​രി​ച്ച് ഇ​ന്ന് ദുഃ​ഖ​വെ​ള്ളി. ക്രൈ​സ്​​ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ളും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ക്കും. കു​രി​ശു​മ​ര​ണ​ത്തി​​​െൻറ സ്മ​ര​ണ​ക​ള്‍ പു​തു​ക്കി കു​രി​ശി​​​െൻറ വ​ഴി, പ്ര​ദ​ക്ഷി​ണം, പ്ര​ത്യേ​ക തി​രു​ക്ക​ര്‍മ​ങ്ങ​ൾ എ​ന്നി​വ വെ​ള്ളി​യാ​ഴ്​​ച ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കും. രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം​വ​രെ നീ​ളു​ന്ന​താ​ണ്​ പ്രാ​ർ​ഥ​ന​ച​ട​ങ്ങു​ക​ൾ. 

ഗാ​ഗു​ല്‍ത്താ​മ​ല​യി​ലേ​ക്ക് കു​രി​ശു​മാ​യി പീ​ഡ​ന​ങ്ങ​ള്‍ സ​ഹി​ച്ച് യേ​ശു ന​ട​ത്തി​യ യാ​ത്ര​യു​ടെ​യും ഇ​തി​നു​ശേ​ഷ​മു​ള്ള കു​രി​ശു​മ​ര​ണ​ത്തി​​​െൻറ​യും ഓ​ര്‍മ​ക​ളാ​ണ് ദുഃ​ഖ​വെ​ള്ളി​യി​ല്‍ നി​റ​യു​ന്ന​ത്.  മ​ല​യാ​റ്റൂ​ർ അ​ട​ക്കം പ്ര​ധാ​ന കു​രി​ശു​മ​ല​ക​ളി​ൽ വി​ശ്വാ​സി​ക​ൾ കു​രി​ശു​മ​ല ക​യ​റ്റം ന​ട​ത്തും. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത കു​രി​ശി​​​െൻറ വ​ഴി​യും ന​ട​ക്കും. 

കു​രി​ശു​മ​ര​ണ​ത്തി​ന്​ മു​ന്നോ​ടി​യാ​യി ശി​ഷ്യ​ന്മാ​ർ​ക്കൊ​പ്പം യേ​ശു അ​ന്ത്യ​അ​ത്താ​ഴം ക​ഴി​ച്ച​തി​​​െൻറ സ്​​മ​ര​ണ​യി​ൽ പെ​സ​ഹ ആ​ച​രി​ച്ച പി​ന്നാ​ലെ​യാ​ണ്​ ദുഃ​ഖ​വെ​ള്ളി ആ​ച​ര​ണം. വ്യാ​ഴാ​ഴ്​​ച പെ​സ​ഹ​യോ​ട​നു​ബ​ന്ധി​ച്ച്​ ​േദ​വാ​ല​യ​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും പ്ര​ത്യേ​ക​പ്രാ​ർ​ഥ​ന​ക​ളും അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ന്നു. വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച​യും വൈ​കു​ന്നേ​ര​വു​മാ​യി​രു​ന്നു ഭൂ​രി​ഭാ​ഗം പ​ള്ളി​ക​ളി​ലും പെ​സ​ഹ ആ​ച​ര​ണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgood fridaymalayalam newsChristCrucifixion
News Summary - Todya Is Good Friday - Kerala News
Next Story