Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊടുപുഴ ബ്ലോക്ക്...

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് തിരിച്ച് പിടിച്ചു

text_fields
bookmark_border
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് തിരിച്ച് പിടിച്ചു
cancel

തൊടുപുഴ: മൂന്ന് ആഴ്ച മുമ്പ് നഷ്ടമായ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് തിരിച്ച് പിടിച്ചു. പ്രസിഡൻറ്​ ത െരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്രൻ സിനോജ് ജോസാണ് വിജയിച്ചത്.

കേരള കോൺഗ്രസിലെ തമ്മിലടിയെ തുടർന്ന് പ്രസിഡൻറ ്​ തെരഞ്ഞെടുപ്പിൽ നിന്ന് കേരള കോൺഗ്രസ്​ ജോസ് വിഭാഗം പ്രതിനിധി വിട്ടുനിന്നു. ഇതോടെ 13 അംഗ കൗൺസിലിൽ എൽ.ഡി.എഫ്-യു.ഡി.എഫ് അംഗബലം 6 - 6 ആയി. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്.

ജനുവരി ആറിന് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ എൽ.ഡി.എഫ് പരാജയപ്പെട്ടിരുന്നു. സി.പി.ഐ സ്വതന്ത്രൻ കാലുമാറിയതോടെയാണ് അവിശ്വാസ പ്രമേയം പാസായിരുന്നത്. വിജയത്തോടെ സിനോജ് ജോസ് വീണ്ടും പ്രസിഡൻറായി തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstodupuzhaBlock Panchayath election
News Summary - Todupuzha Block Panchayath election- Kerala news
Next Story