ഇങ്ങനെ ഷാപ്പുകൾ തുറന്നാൽ വ്യാജമദ്യം ഒഴുകുമെന്ന് എക്സൈസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ബുധനാഴ്ച മുതൽ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയെങ്കിലും പകുതിയിലേറെ ഷാപ്പുകളും തുറന്നില്ല. തുറന്നവയാകെട്ട, തിരക്കും കള്ളിെൻറ ദൗർലഭ്യവും മൂലം പെെട്ടന്ന് അടച്ചു. എക്സൈസിെൻറ കർക്കശമായ പരിശോധനയിലായിരുന്നു ആദ്യദിന വിൽപന. മതിയായ മുന്നൊരുക്കങ്ങളില്ലാതെയാണ് ഷാപ്പുകൾ തുറന്നതെന്നും ആക്ഷേപം.
വ്യാജമദ്യ വിൽപനക്ക് സാധ്യതയെന്ന് എക്സൈസ്. ലൈസൻസിലെ പ്രശ്നങ്ങളും കള്ളിെൻറ ദൗർലഭ്യവും ആഹാരം വിൽക്കാൻ അനുമതിയില്ലാത്തതും മൂലമാണ് പകുതിയോളം ഷാപ്പുകൾ തുറക്കാതിരുന്നത്. സാധാരണ അവസ്ഥയിൽ പ്രതിദിനം 150 ലിറ്ററിലധികം കള്ള് വിൽപന നടത്തിയിരുന്ന ഷാപ്പുകൾക്ക് 50 ലിറ്ററിൽ താെഴയാണ് അനുവദിച്ചത്. അതുതന്നെ 30 പേർക്ക് മാത്രമേ നൽകാനും കഴിഞ്ഞുള്ളൂ. നിലവിലെ സാഹചര്യത്തിൽ ഭക്ഷണവിൽപനക്ക് അനുമതി നൽകിയിരുന്നില്ല.
തിരുവനന്തപുരം ജില്ലയിലെ ലൈസൻസ് ലഭിച്ച നാല് ഷാപ്പുകളും കള്ള് ലഭിക്കാത്തതിനാൽ തുറന്നില്ല. പത്തനംതിട്ടയിലും ഇതേ അവസ്ഥയായിരുന്നു. കോവിഡ് നിയന്ത്രണം കാരണം ഷാപ്പ് ലേലം ജില്ലയിൽ നടന്നിരുന്നില്ല. ആലപ്പുഴയിലും തുറന്നില്ല. ഇതേ കാരണങ്ങളാൽ എറണാകുളം റേഞ്ചിൽ ഒമ്പത് ഷാപ്പുകൾ മാത്രമാണ് തുറന്നത്. 500 ലിറ്റർ കള്ള് മാത്രമാണ് ഇവിടെ ലഭിച്ചത്. കള്ളുൽപാദനം കൂടുതലുള്ള പാലക്കാട് ജില്ലയിൽ മാത്രമാണ് പകുതിയിലധികം ഷാപ്പുകൾ തുറന്ന്.
തമിഴ്നാട്ടിൽനിന്ന് ചെത്ത് തൊഴിലാളികൾ എത്താത്തതും ലോക്ഡൗൺ കാലത്ത് അനധികൃത ചെത്ത് തടയാൻ എക്സൈസ് പൂക്കുലകൾ വ്യാപകമായി വെട്ടിനശിപ്പിച്ചതുമാണ് കള്ള് ലഭ്യത കുറയാൻ കാരണമെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. കള്ളുഷാപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായതോടെ കള്ള്ചെത്ത് കേന്ദ്രങ്ങളെല്ലാം സജീവമായിരുന്നു. എന്നാൽ, ചുരുങ്ങിയത് നാൽപത് ദിവസത്തോളം ഇനി തുടർച്ചയായി തെങ്ങൊരുക്കി ചെത്തിയാലേ കള്ളുൽപാദനം പൂർണതോതിലെത്തുകയുള്ളൂയെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
വൈൻ നിർമാണ യൂനിറ്റുകൾ ആരംഭിക്കും
സംസ്ഥാനത്ത് വൈന്‍ നിർമാണ യൂനിറ്റുകള്‍ക്ക് അനുമതി നൽകാൻ വ്യവസായവകുപ്പിെൻറ തീരുമാനം. പഴക്കര്‍ഷകരുടെ നഷ്ടം നികത്താൻ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് അനുമതി നൽകുക. ഇതിനായി വ്യവസായവകുപ്പ് പഠനം നടത്തുകയും ചെയ്തു. തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് മന്ത്രി ഇ.പി. ജയരാജനും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
