Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വയൽക്കരയിൽ; അമ്മ കൊലപ്പെടുത്തിയതെന്ന് സംശയം

text_fields
bookmark_border
പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വയൽക്കരയിൽ; അമ്മ കൊലപ്പെടുത്തിയതെന്ന് സംശയം
cancel

ഉപ്പള (കാസർകോട്): ഒന്നര മാസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വയൽക്കരയിൽ കണ്ടെത്തി. അമ്മ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് വയൽക്കരയിൽ കാണപ്പെട്ടത്. മാനസിക പ്രശ്നമുള്ള അമ്മ വയലിന്റെ കരയില്‍ കിടത്തി വെള്ളം ഒഴിച്ച് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സുമംഗലി-സത്യനാരായണ ദമ്പതികളുടെ മകളാണ് മരിച്ച കുഞ്ഞ്.

ചൊവ്വാഴ്ച ഉച്ച രണ്ട് മണിയോടെ പച്ചിലമ്പാറ മുളിഞ്ച വയലിന് സമീപത്ത് കുഞ്ഞിനെ കിടത്തി മുഖത്തേക്ക് വെള്ളം ഒഴിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് മഞ്ചേശ്വരം പൊലീസ് പരിശോധന നടത്തി. മൃതദേഹം മഞ്ചേശ്വരം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രക്ഷിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Toddler's body found
Next Story