Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൊല്ലത്ത്; ജില്ലയിൽ വൻ സുരക്ഷ, നഗരത്തിൽ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
അമിത് ഷാ
കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊല്ലത്തെത്തും. ആശ്രാമം മൈതാനത്ത് ഹെലികോപ്ടർ മാർഗം ഉച്ചക്കെത്തുന്ന അമിത് ഷാ 1.45 മുതൽ 3.30 വരെ കുണ്ടറ മുളവനയിലെ പവിത്രം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാകർഷക വർഷാചരണവുമായി ബന്ധപ്പെട്ട് 'സഹകരണത്തിലൂടെ സമൃദ്ധി (സഹ്കാർ സേ സമൃദ്ധി)' പരിപാടിയിൽ പങ്കെടുക്കും.
ജില്ലയിലെ സഹകരണ മേഖലയിലെ സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭമാണിത്. പരിപാടിയുടെ ഉദ്ഘാടനം അമിത് ഷാ നിർവഹിക്കും. ചടങ്ങിന് ശേഷം മാതാ അമൃതാനന്ദമയി മഠത്തിലേക്ക് തിരിക്കും.
നഗരത്തിൽ ഗതാഗത ക്രമീകരണം
- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
- ചിന്നക്കട മുതൽ ആറുമുറിക്കട വരെയുള്ള റോഡിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം വാഹനങ്ങൾ റോഡ് സൈഡിൽ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ചു നീക്കം ചെയ്യും.
- കണ്ണനല്ലൂരിൽ നിന്നും കൊട്ടാരക്കരയിലേക്ക് വരുന്ന വാഹനങ്ങൾ പെരുമ്പുഴയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പി.കെ.പി. ജങ്ഷൻ, കുഴിമതിക്കാട്, ആറുമുറിക്കട വഴി പോകണം.
- ലൈറ്റ് മോട്ടോർ വാഹനങ്ങളും മോട്ടോർസൈക്കിളുകളും ആറുമുറിക്കടയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുഴിമതിക്കാട്, പി.കെ.പി. കവല, യു.പി.എസ്. ജങ്ഷൻ, പെരുമ്പുഴ, കണ്ണനല്ലൂർ വഴി കൊല്ലം ഭാഗത്തേക്ക് പോകണം.
- കൊട്ടാരക്കരയിൽ നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങൾ അമ്പലത്തുംകാലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കരിപ്ര, മടന്തകോഡ്, നെടുമൺകാവ്, നല്ലില, പാലമുക്ക്, കണ്ണനല്ലൂർ വഴി കൊല്ലം ഭാഗത്തേക്ക് പോകണം.
- ഭരണിക്കാവിൽ നിന്നും കുണ്ടറ, കൊട്ടാരക്കര ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മൂന്നുമുക്കിൽ നിന്ന് തിരിഞ്ഞ് പവിത്രേശ്വരം, ചീരങ്കാവ് വഴി പോകണം.
- ഭരണിക്കാവിൽ നിന്നും മുളവന/പള്ളിമുക്ക്, കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ രണ്ട്റോഡിൽ നിന്ന് തിരിഞ്ഞ് പേരയം, ഇളമ്പള്ളൂർ, അഞ്ചാലുംമൂട് വഴി കൊല്ലം ഭാഗത്തേക്ക് പോകണം.
- കണ്ണനല്ലൂരിൽ നിന്നും ഭരണിക്കവിലേക്ക് വരുന്ന വാഹനങ്ങൾ പെരുമ്പുഴയിൽ നിന്ന് തിരിഞ്ഞ് പി.കെ.പി. ജങ്ഷൻ, കുഴിമതിക്കാട്, ആറുമുറിക്കട, ചീരങ്കാവ്, പവിത്രേശ്വരം, ഈസ്റ്റ് കല്ലട മൂന്നുമുക്ക് വഴി പോകണം.
- കൊല്ലത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സാരഥി ജങ്ഷനിൽ നിന്ന് തിരിഞ്ഞ് മൊയ്തീൻമുക്ക്, പെരുമ്പുഴ, പി.കെ.പി. ജങ്ഷൻ, കുഴിമതിക്കാട്, ആറുമുറിക്കട വഴി പോകണം.
- അഞ്ചാലുംമൂട് ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന വാഹനങ്ങൾ ഇളമ്പള്ളൂർ രണ്ട്റോഡ്, മൂന്നുമുക്ക്, പുത്തൂർ വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകണം.
- കൊറ്റങ്കര/മാമ്പുഴ, കേരളപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന വാഹനങ്ങൾ കേരളപുരം കെ.പി.പി. ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മൃഗാശുപത്രി ജങ്‌ഷൻ, പെരുമ്പുഴ പി.കെ.പി. കവല, കുഴിമതിക്കാട്, ആറുമുറിക്കട വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകണം.
- കൊറ്റങ്കര/മാമ്പുഴ, കേരളപുരം ഭാഗത്ത് നിന്ന് കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങൾ കേരളപുരം കെ.പി.പി. ജങ്ഷനിൽ നിന്ന് തിരിഞ്ഞ് മൃഗാശുപത്രി ജങ്ഷൻ, മൊയ്തീൻമുക്ക്, കണ്ണനല്ലൂർ വഴി കൊല്ലം ഭാഗത്തേക്ക് പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

