ഇന്ന് ഏറ്റവും കൂടുതൽ രോഗികളുള്ളത് മലപ്പുറം ജില്ലയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 4287 പേർക്ക് കോവിഡ് സ്ഥിരീകരിച്ച തിങ്കളാഴ്ച്ച, ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിൽ. 853 പേർക്കാണ് മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്- 513.
മറ്റു ജില്ലകളിലെ കോവിഡ് രോഗികൾ:
കോഴിക്കോട് 497,
തൃശൂര്‍ 480,
എറണാകുളം 457,
ആലപ്പുഴ 332,
കൊല്ലം 316,
പാലക്കാട് 276,
കോട്ടയം 194,
കണ്ണൂര്‍ 174,
ഇടുക്കി 79,
കാസര്‍ഗോഡ് 64,
വയനാട് 28,
പത്തനംതിട്ട 24
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം 813, തിരുവനന്തപുരം 359, കോഴിക്കോട് 470, തൃശൂര്‍ 469, എറണാകുളം 337, ആലപ്പുഴ 312, കൊല്ലം 310, പാലക്കാട് 164, കോട്ടയം 186, കണ്ണൂര്‍ 131, ഇടുക്കി 63, കാസര്‍ഗോഡ് 59, വയനാട് 21, പത്തനംതിട്ട 17 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

