Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിപ്ലവ വീര്യം...

വിപ്ലവ വീര്യം വി.എസിന്​ 98; ആഘോഷങ്ങളില്ലാതെ പിറന്നാൾ

text_fields
bookmark_border
vs achuthananadan 7621
cancel

തി​രു​വ​ന​ന്ത​പു​രം: മുൻ മുഖ്യമന്ത്രിയും കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​െ​ല ഏ​റ്റ​വും മു​തി​ർ​ന്ന നേ​താ​വുമായ​ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്​​ ഇന്ന്​ 98ാം ​ജ​ന്മ​ദി​നം. വി​ശ്ര​മ​ത്തി​ലും പ​രി​ച​ര​ണ​ത്തി​ലു​മാ​യ​തി​നാ​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷം ഇ​ത്ത​വ​ണ കു​ടും​ബ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കും. പ​ക്ഷാ​ഘാ​ത​ത്തി​ൽ​നി​ന്ന്​ മു​ക്ത​നാ​യെ​ങ്കി​ലും പൂ​ർ​ണ ആ​രോ​ഗ്യം വീ​​ണ്ടെ​ടു​ത്തി​ട്ടി​ല്ല.

മ​ക​ൻ അ​രു​ൺ​കു​മാ​റി​െൻറ ബാ​ർ​ട്ട​ൺ​ഹി​ല്ലി​ലെ വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക​യാ​ണ​ദ്ദേ​ഹം. കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ത്തെ​ങ്കി​ലും ഡോ​ക്​​ട​ർ​മാ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല. കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു​മി​ച്ചി​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​കും ആ​ഘോ​ഷ​മാ​യി ഉ​ണ്ടാ​കു​ക.

രാ​വി​ലെ​യു​ള്ള പ​ത്ര​പാ​രാ​യ​ണ​വും കു​റ​ച്ചു​ നേ​ര​ത്തെ ടി.​വി കാ​ണ​ലി​ലു​മാ​യി ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ് വി.​എ​സി​െൻറ ദി​ന​ച​ര്യ​ക​ൾ. വീട്ടിനകത്തും വിൽചെയർ ഉപയോഗിക്കുന്ന വി.എസിന്​ ന​ട​ക്കാ​ൻ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്.

കഴിഞ്ഞ എൽ.ഡി.എഫ്​ സർക്കാറിൽ ഭരണപരിഷ്​കാര കമീഷൻ അധ്യക്ഷനായിരുന്ന വി.എസ്​ 2021 ജനുവരിയിലാണ്​ ആ സ്​ഥാനം ഒഴിഞ്ഞത്​.

Show Full Article
TAGS:vs achuthanandan Birth Day 
News Summary - Today is VS's 98th birthday
Next Story