Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മൻ ചാണ്ടിയുടെ 40ാം...

ഉമ്മൻ ചാണ്ടിയുടെ 40ാം ചരമദിനം ഇന്ന്​

text_fields
bookmark_border
oommen chandi
cancel

കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ 40ാം ച​ര​മ​ദി​നാ​ച​ര​ണം ഇന്ന്. രാ​വി​ലെ 6.30ന്​ പു​തു​പ്പ​ള്ളി സെ​ന്‍റ്​ ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ ഡോ. യാ​ക്കോ​ബ് മാ​ർ ഐ​റേ​നി​യ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഓ​ർ​മ കു​ർ​ബാ​ന ന​ട​ന്നു. ക​ല്ല​റ​യിലെ ധൂ​പ പ്രാ​ർ​ഥ​ന​ക്ക്​ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റ​സ്​ നേ​തൃ​ത്വം ന​ൽ​കി. വീ​ട്ടി​ലും ധൂ​പ പ്രാ​ർ​ഥ​ന​യു​ണ്ടാ​കും. ഇ​തോ​ടെ 40 ദി​വ​സ​മാ​യി പ​ള്ളി​യി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന കു​ർ​ബാ​ന​യും പ്രാ​ർ​ഥ​ന​യും അ​വ​സാ​നി​ക്കും. പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ച​ര​മ​ദി​നാ​ച​ര​ണം.

ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം പ​തി​നാ​യി​ര​ത്തോ​ളം പേ​ർ​ക്കു​ള്ള പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ദേ​വാ​ല​യ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ത​ര​ണം ചെ​യ്യാ​നു​ള്ള നെ​യ്യ​പ്പ​വും ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു. 40ാം ഓ​ർ​മ​ച്ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി ക​ല്ല​റ​യി​ലേ​ക്ക്​ നൂ​റു​ക​ണ​ക്കി​നു​പേ​ർ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ പ​ള്ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തു​പ്പ​ള്ളി നി​യാ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ട്ട്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലും രാ​വി​ലെ സ്മൃ​തി യാ​ത്ര​ക​ൾ, ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന, സ​ർ​വ​മ​ത പ്രാ​ർ​ഥ​ന എ​ന്നി​വ​യും ന​ട​ത്തും.

യു.​ഡി.​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ശ​നി​യാ​ഴ്ച​യു​ണ്ടാ​കി​ല്ല. ​വൈ​കീ​ട്ട്​ കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ മാ​ത്ര​മാ​കും ന​ട​ക്കു​ക​യെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ അ​റി​യി​ച്ചു. യൂ​ത്ത്​ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ പു​തു​പ്പ​ള്ളി പ​ള്ളി​യു​ടെ അ​ങ്ക​ണ​ത്തി​ൽ​നി​ന്ന് പു​തു​പ്പ​ള്ളി ക​വ​ല​യി​ലേ​ക്ക്​ പ​ദ​യാ​ത്ര​യും തു​ട​ർ​ന്ന്​ യു​വ​ജ​ന​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

41ാം ച​ര​മ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ പു​തു​പ്പ​ള്ളി ഹൗ​സി​ൽ ധൂ​പ​പ്രാ​ർ​ഥ​ന ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ്​ ജോ​ർ​ജ്​ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ രാ​വി​ലെ കു​ർ​ബാ​ന​യും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandy
News Summary - Today is Oommen Chandy's 40th death day
Next Story