ഇന്ന് ചിങ്ങം ഒന്ന്, പുതുവർഷത്തെ വരവേറ്റ് മലയാളികൾ
text_fieldsകോഴിക്കോട്: ഇന്ന് ചിങ്ങം ഒന്ന്. മലയാള മാസങ്ങളിലെ ഏറ്റവും സുന്ദരവും മനോഹരവുമായ മാസമായാണ് ചിങ്ങം വാഴത്തപ്പെടുന്നത്. പഞ്ഞ കര്‍ക്കിടത്തിന്‍റെ വറുതി ഒഴിഞ്ഞ് മനുഷ്യനെ സ്വപ്‌നം കാണിക്കുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. ഇന്ന് കര്‍ഷക ദിനം കൂടിയാണ്. അതുപോലെ മലയാള വർഷം ആരംഭിക്കുന്നതും ഇന്നാണ്.
കള്ളക്കർക്കിടകത്തിന് തൊട്ട് പിന്നാലെ എത്തുന്നതാണ് പ്രത്യാശയുടെ പൊന്നിന്‍ ചിങ്ങം. കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മപ്പെടുത്തൽ കൂടിയാണ് ചിങ്ങം. സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും വരവറിയിച്ച് പൊന്നോണം വന്നെത്തുന്ന ചിങ്ങത്തിനായി കാത്തിരിക്കുകയായിരുന്നു മലയാളികള്‍ . ചിങ്ങമാസമെത്തിയാല്‍ കേരളക്കരയില്‍ എങ്ങും ആഘോഷങ്ങളാണ്. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുയാണ് ഓരോ മലയാളിയും.
ഇത്തവണ ചിങ്ങത്തിലും മഴ ഉണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. സമ്പല്‍സ്മൃദ്ധിയുടെ ചിങ്ങത്തില്‍ എല്ലാ ദുരിതവും അവസാനിച്ച് നല്ല നാളുകള്‍ വരുമെന്ന വിശ്വാസത്തിലാണ് ഒരോ കര്‍ഷകനും.
മലയാളികള്‍ക്ക് അന്യമായികൊണ്ടിരിക്കുന്ന കൊയ്ത്താണ് ചിങ്ങമാസത്തിലെ പ്രധാന ആഘോഷം. പാടത്ത് വിളഞ്ഞ പൊന്നിന്‍ കതിര്‍ കൊയ്‌ത് അറകളും പത്തായങ്ങളും നിറക്കുന്ന സമൃദ്ധിയുടെ മാസം കൂടിയാണ് ചിങ്ങം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

