പോളിങ് ബൂത്തുകൾ ഒരുങ്ങി; സംസ്ഥാനത്ത് ഇന്ന് വിധിയെഴുത്ത്
text_fieldsതിരുവനന്തപുരം: സംസ്ഥാനം ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് സമ്മതിദായകന് തന്റെ വോട്ടവകാശം രേഖപ്പെടുത്താനുള്ള അവസരം. സംസ്ഥാനത്തെ എല്ലാ വോട്ടിങ് കേന്ദ്രങ്ങളും വോട്ടെടുപ്പിനായി തയ്യാറായതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. നെടുമങ്ങാട് താലൂക്കിലെ വാമനപുരം, അരുവിക്കര മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ക്രമീകരണങ്ങൾ പൂർത്തിയാക്കി ബൂത്തുകൾ വോട്ടർമാരെ വരവേൽക്കാൻ ഒരുങ്ങിയാതായി തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ല കലക്ടർ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമീഷൻ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയതോടെ വോട്ടർമാരെ പോളിങ് ബൂത്തുകളിൽ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടി മുന്നണികൾ. സംസ്ഥാനത്ത് പലയിടത്തും വോട്ടിന് പണവും മറ്റ് സാധങ്ങളും വിതരണം ചെയ്ത വോട്ടർമാരെ സ്വാധിനിക്കാനുള്ള ശ്രമം വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്നതയുള്ള ദൃശ്യങ്ങളും ആരോപണങ്ങളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നിരുന്നാലും ഇതെല്ലം തന്നെ തെരഞ്ഞെടുപ്പിന് ശേഷവും കാര്യമായ ചർച്ചക്ക് വഴിവെക്കുമെന്നതിൽ സംശയമില്ല. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും വോട്ടിങ് നടപടികൾ സുതാര്യമായി നടത്തുമെന്നും അതതു ജില്ലകളിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ല കലക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

