Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധനവില വർധനവിനെതിരായ...

ഇന്ധനവില വർധനവിനെതിരായ ഹർത്താൽ കേരളത്തിൽ പൂർണം

text_fields
bookmark_border
harthal-lorry
cancel
camera_alt????? ??? ??????? ????????????? ????????? ???? ???????? ?????? ???????????????? ???????????? ???? ?????????????????

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: ഇ​ന്ധ​ന ​വി​ല​വ​ർ​ധ​ന​ക്കെ​തി​രെ ഇ​ട​തു​പാ​ർ​ട്ടി​ക​ളും യു.​ഡി.​എ​ഫും ആ​ ഹ്വാ​നം ചെ​യ്​​ത 12 മ​ണി​ക്കൂ​ർ ഹ​ർ​ത്താ​ൽ കേരളത്തിൽ പൂർണം. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. നഗരങ്ങളിൽ കടകമ്പോളങ്ങൾ തുറന്നില്ല. ഒാൺലൈൻ ടാക്​സികളും ഒാടിയില്ല. സ്വകാര്യ വാഹനങ്ങൾ ഭാഗികമായി ഒാടി. റെയില്‍വേ സ്​റ്റേഷനുകളിലും ബസ്​സ്​റ്റാന്‍ഡുകളിലും കുടുങ്ങിയവർക്ക്​ പൊലീസ് വാഹനങ്ങളിലും മറ്റും തുണയായി.

harthal kannu market
ഹർത്താലിനെ തുടർന്ന് ആളൊഴിഞ്ഞ കണ്ണൂർ മാർക്കറ്റ്


സർക്കാർ ഓഫീസുകളിൽ ഹാജർ നില ഗണ്യമായി കുറഞ്ഞു. സെക്രട്ടറിയേറ്റിൽ 16 ശതമാനമാണ് ഹാജർ നില. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.മന്ത്രിമാരും സെക്ര​േട്ടറിയറ്റിൽ എത്തിയില്ല. മറ്റ്​ സർക്കാർ ഒാഫിസുകളിലും ഹാജർ നില കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. തുറക്കാൻ ​ശ്രമിച്ച ചില സ്ഥാപനങ്ങൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.

കൊച്ചിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കാളവണ്ടിയിൽ പ്രതിഷേധ യാത്ര സംഘടിപ്പിച്ചു. കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും യാത്രയിൽ പങ്കെടുത്തു. ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. യു.പി.എ സർക്കാറിന്‍റെ തെറ്റുകൾ ചൂണ്ടിക്കാട്ടി അധികാരത്തിലെത്തിയ എൻ.ഡി.എ സർക്കാർ എന്തു കൊണ്ട് തെറ്റു തിരുത്തുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി. സിദ്ദീഖിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം പ്രകടനം നടന്നു.

udf-prakadanam

കണ്ണൂർ ജില്ലയിൽ ഹർത്താൽ പൂർണമായിരുന്നു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളേ ഒാടുന്നുള്ളു. കടക​േമ്പാളങ്ങളും ഒാഫീസുകളും ഫാക്​ടറികളും നിശ്​ചലമാണ്. കണ്ണൂരിൽ ലോറി കയറിൽ കെട്ടിവലിച്ചാണ്​ സ്വതന്ത്ര ലോറി​ ഒാണേർസ്​ ആന്‍റ് ഡ്രൈവേഴ്സ് ​അസോസിയേഷൻസ്​ പ്രതീകാത്​മക പ്രതിഷേധം നടത്തി​.

harthal-rally.
യു.ഡി.എഫ് പ്രവർത്തകരുടെ പ്രതിക്ഷേധ പ്രകടനം

അതേസമയം, ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും, വി​വാ​ഹം, ആ​ശു​പ​ത്രി, വി​മാ​ന​ത്താ​വ​ളം, വി​ദേ​ശ ടൂ​റി​സ്​​റ്റു​ക​ള്‍, പാ​ല്‍, പ​ത്രം തു​ട​ങ്ങി​യ​വ​യെ​യും ഹ​ര്‍ത്താ​ലി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യിരുന്നു.

harthal-rally
എൽ.ഡി.എഫ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthalkerala newsmalayalam newsbharath bandh
News Summary - today bharath bandh-kerala news
Next Story