റേഷൻ: തിരക്കൊഴിെവാക്കാൻ ടോക്കൺ
text_fieldsതിരുവനന്തപുരം: റേഷൻ വിതരണത്തിന് ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി മാനുവൽ ഇടപാട ുകൾ വഴി വിതരണം നടത്താൻ തീരുമാനമായി. ഇഷ്ടമുള്ള കടയിൽ നിന്ന് പോർട്ടബിലിറ്റി സം വിധാനം ഉപയോഗിക്കുന്നവർക്ക് മാത്രം വൺടൈം പാസ്വേഡ് നിർബന്ധമാക്കി.
റേഷൻ കടയിൽ തിരക്ക് ഒഴിവാക്കുന്നതിന് ടോക്കൺ ഏർപ്പെടുത്തി. ജീവനക്കാർക്കോ റേഷൻ ഡീലർമാർക്കോ വിതരണക്കാർക്കോ പനി, ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങൾ കാണുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തും.
വിതരണക്കാർക്ക് കൈകഴുകലും മുഖാവരണവും നിർബന്ധമാക്കി. പ്രവർത്തന സമയം കാലത്ത് ഒമ്പത് മുതൽ ഒന്നുവരെയും ഉച്ച രണ്ട് മുതൽ അഞ്ചുവരേയുമാക്കി. റേഷൻ കാർഡ്-ആധാർ ബന്ധിപ്പിക്കൽ സെപ്റ്റംബർ 30 വരെ നീട്ടി.
